മാലിന്യക്കടലിൽനിന്ന് ഒരു ജീവൻ തിരികെപ്പിടിക്കാൻ തലസ്ഥാന നഗരമാകെ പ്രാർഥനയുമായി കാത്തിരുന്ന 46 മണിക്കൂറുകൾ... സർക്കാർ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ച രക്ഷാദൗത്യത്തിനൊടുവിൽ ജീവനറ്റ ശരീരമായി ജോയിയെ മാലിന്യക്കൂമ്പാരം തിരികെ തന്നപ്പോൾ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഒരു നാടാകെ. ദാരുണമായ മരണത്തിനൊപ്പം തന്നെ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യക്കൂടും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഉയർന്നതും താഴ്ന്നതുമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം നഗരത്തിലെ ജലമൊഴുക്ക് സുഗമമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളാണ് ഇവിടുത്തെ തോടുകളും ചാലുകളും. ജനസംഖ്യ കൂടിയതോടെ ഇവ കാലക്രമത്തിൽ മലിനമാവുകയാണ്. വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും മലിനജല കുഴലുകൾ പലതും തുറന്നു വച്ചിരിക്കുന്നത് ഈ തോടുകളിലേക്കാണ് ഇതിനു പുറമേയാണ് വ്യാപകമായ മാലിന്യം തള്ളൽ. അറവുശാല മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും മനുഷ്യവിസർജ്യവും വരെ നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ ആഴങ്ങളിലാണ് ജോയി മാഞ്ഞുപോയത്. മാലിന്യം മൂലം നീരൊഴുക്ക് നിലച്ച തോടുകളിൽ

loading
English Summary:

46 Hours of Hope and Despair: The Heartbreaking Tale of Joy and Thiruvananthapuram's Garbage Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com