ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ ചെടി; കണ്ടെത്തിയത് ജാപ്പനീസ് കമ്പനി; നേപ്പാളിന് അടിച്ചത് കോടികളുടെ ലോട്ടറി, ഇന്ത്യയ്ക്കും

Mail This Article
‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ