പിങ്ക് കലർന്ന വസ്ത്രവും വിടർന്ന റോസാപ്പൂക്കളുള്ള മാലയും അണിഞ്ഞ അനുഷ്ക ശർമയുടെയും വിരാട് കോലിയുടെയും ചിത്രം വൈറലായത് 2017 ഡിസംബറിലാണ്. ഡിസംബർ 11ന് ആയിരുന്നു ‘വിരുഷ്ക’ വിവാഹം. അന്ന് ആ ചിത്രത്തിനൊപ്പം ഒരു സ്ഥലം കൂടി രാജ്യമാകെ വൈറലായി, ടസ്കൻ. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസകേന്ദ്രമായ ടസ്കനിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഓരോ സെലിബ്രിറ്റി വിവാഹങ്ങൾക്കുമൊപ്പം ആ വിവാഹം നടന്ന സ്ഥലം കൂടി വാർത്തകളിൽ നിറഞ്ഞു. ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹം കഴിക്കാൻ ഇറ്റലിയിലേക്കുതന്നെ വിമാനം കയറിയപ്പോൾ സിദ്ധാർഥ് മൽഹോത്രയും കിയാറ അദ്വാനിയും രാജസ്ഥാനിൽ എത്തി. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം ചർച്ചയായത് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹമാണ്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ തലസ്ഥാനമായ പലമോയിൽനിന്നായിരുന്നു ആനന്ദിന്റെ പ്രീ–വെഡിങ് ലക്ഷുറി ‘പാർട്ടിയാത്ര’ പുറപ്പെട്ടത്. പലമോയിൽനിന്ന് തെക്കൻ ഫ്രാൻസിലേക്കു നടത്തിയ 4380 കിലോമീറ്റർ ആഡംബര കപ്പല്‍ യാത്രയ്ക്കിടെ റോമിലും കാൻസിലുമെല്ലാമിറങ്ങി, അതിഥികൾക്ക് പ്രത്യേകം വിരുന്നും കരിമരുന്നു പ്രയോഗവുമൊക്കെയുണ്ടായിരുന്നു. 800 അതിഥികളാണ് ഈ യാത്രയിൽ പങ്കുചേർന്നത്. വീടിന് ഏറ്റവും അടുത്തുള്ള കല്യാണമണ്ഡപം തിരയുന്നതിനുപകരം അയൽ സംസ്ഥാനങ്ങളിലേക്കോ വിദേശരാജ്യങ്ങളിലേക്കോ വിവാഹം കഴിക്കാൻ വിമാനം കയറുക എന്നത് ഇപ്പോൾ സെലിബ്രിറ്റികളുടെ മാത്രം മാത്രം രീതിയല്ല, മിക്ക യുവതീയുവാക്കളുടെയും മോഹമാണ്. മുൻപ്

loading
English Summary:

Capitalizing on India's 'Wed in India' Trend: UAE Emirates Seek to Attract More Destination Weddings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com