‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി. അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം

loading
English Summary:

Beyond Ghost Stories: The Real-Life Challenges Facing Bonacaud's Forgotten Families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com