‘ലോക്ക്’ ചെയ്യാം ഇന്നത്തെ റിപ്പോനിരക്ക്; ആനന്ദകരമാക്കാം റിട്ടയർമെന്റ് കാലം; എങ്ങനെ സുരക്ഷിത നിക്ഷേപം നടത്താം?
Mail This Article
വിയർപ്പൊഴുക്കി സൃഷ്ടിക്കുന്ന സമ്പാദ്യം ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട്, എസ്ഐപി, ഇൻഷുറൻസ് തുടങ്ങിയ പുത്തൻകാല നിക്ഷേപ മേഖലകളിൽ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറക്കാർ മനസ്സിലാക്കിക്കഴിഞ്ഞു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായോ? നമ്മുടെ വരുമാനത്തിനും ഭാവി സാമ്പത്തിക ലക്ഷ്യത്തിനും യോജിച്ചതാകേണ്ടേ ആ നിക്ഷേപം? സുരക്ഷിതമാകേണ്ടേ ആ പണം? ഇന്ത്യക്കാർ നിക്ഷേപങ്ങളിലേക്ക് കടക്കുമ്പോൾ സ്ഥിരമായി ചെയ്യുന്ന അബദ്ധങ്ങൾ പലതാണ്. അവയിൽ നിന്ന് കരകയറാനും ഉചിതമായ പദ്ധതികളിൽ നിക്ഷേപിച്ച് വിശ്രമകാല ജീവിതം ആനന്ദമാക്കാനും കഴിയുന്ന മാർഗങ്ങൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഫിനാൻഷ്യൽ കോച്ചും ധനകാര്യ വിദഗ്ധനുമായ രഞ്ജൻ നാഗർകട്ടെ. സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചും സമ്പാദ്യം ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്നും വായനക്കാരോട് വിശദീകരിക്കുകയാണ് രഞ്ജൻ നാഗർകട്ടെ.