വസ്തുവിന്റെ മൂലധനനേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്ക് ഗുണകരമെന്നു പറഞ്ഞ കേന്ദ്രസർക്കാർ ഒടുവിൽ ‘യു ടേൺ’ എടുത്തു. കടുത്ത പ്രതിഷേധത്തിനു പിന്നാലെ ബജറ്റ് നിർദേശം തിരുത്തി. ഭേദഗതി വരുത്തിയ ധനബില്ലും ലോക്സഭ പാസാക്കി. മൂലധനനേട്ടനികുതി സംബന്ധിച്ച ബജറ്റിലെ സുപ്രധാന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീർഘകാല മൂലധനനേട്ടം നിർണയിക്കുമ്പോഴുള്ള നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള വില പുനർനിർണയിക്കാനുള്ള സൗകര്യം നിർത്തലാക്കിയതായിരുന്നു. പെട്ടെന്നുള്ള ഈ മാറ്റത്തിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി പരിഗണിച്ചാണ് ഇപ്പോഴത്തെ ഭേദഗതി. ഇതനുസരിച്ച് വാങ്ങിയ വില

loading
English Summary:

Revised Capital Gains Tax: How It Benefits Property Owners