‘‘ഗാന്ധിജിയെ കാണാനും സ്കൂളിൽ നിന്നാണു പോകുന്നത്. ഞങ്ങൾ മൂന്നുപേർ പുസ്തകം എടുത്ത് ആരോടൊന്നും പറയാതെ പോന്നു. ഗാന്ധി ഇംഗ്ലിഷിലാണു പ്രസംഗിച്ചത്. അതിന്റെ തർജമയുണ്ടായിരുന്നു. ആ പ്രസംഗത്തിനൊടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു, രാജ്യത്തിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച് എത്രമാത്രം നിശ്ചയദാർഢ്യമുള്ള മനുഷ്യനാണ് അദ്ദേഹമെന്ന്...’’
സ്വാതന്ത്ര്യത്തിനായുള്ള സമരനാളുകളിലെ ഓർമകൾ മനോരമ ഓൺലൈൻ പ്രീമിയത്തില് പങ്കുവയ്ക്കുകയാണ് കാസർകോട്ടെ വി.പി.അപ്പുക്കുട്ട പൊതുവാള്. ആ വാക്കുകളിലേക്ക്...
സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ (ഫയൽ ചിത്രം: മനോരമ)
Mail This Article
×
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’
ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...
English Summary:
Salt Satyagraha to Quit India Memories: The Freedom Struggle of V. P. Appukutta Poduval
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.