റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‍വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ‌ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.

loading
English Summary:

The Rise of Shaktikanta Das: How a History Graduate Becomes a Reserve Bank Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com