‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‌‘‘ചിറ്റീപ്പാറയില്‍ സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.

loading
English Summary:

Chittipara: Uncovering the Beauty of Magical Sunrise in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com