ആ സ്വപ്നം ‘കാണാൻ’ സഞ്ജയ് നിന്നില്ല; ‘സാധാരണക്കാരന്റെ കാറിന്’ ജീവൻ പകർന്ന അമ്മ; കാത്തിരിപ്പ് നീണ്ടത് 3 വർഷം!
Mail This Article
ഇന്ത്യയിലെ സാധാരണക്കാരനെ കാറിന്റെ ‘ആഡംബരത്തിലേക്ക്’ കൈപിടിച്ച് കയറ്റിയ വാഹനമാണ് ‘മാരുതി 800’. വിദേശ നിർമിത ആഡംബര കാറുകൾ നിരത്തുകൾ വാഴുന്ന ഇന്നത്തെ കാലത്തിന് ഒരുപക്ഷേ ചിന്തിക്കാൻ പോലും കഴിയുന്നതിനപ്പുറത്തെ വിപ്ലവമാണ് ‘മാരുതി 800’ എന്ന ഇത്തിരിക്കുഞ്ഞൻ ഇന്ത്യൻ വാഹന വിപണിയിൽ സൃഷ്ടിച്ചത്. അടുത്തകാലത്ത് പുറത്തിറങ്ങിയ ‘മഹേഷും മാരുതിയും’ എന്ന മലയാള സിനിമയിൽ നായക കഥാപാത്രമായ മഹേഷിനെ അവതരിപ്പിച്ച ആസിഫ് അലിക്കൊപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന പ്രാധാന്യത്തോടെയാണ് ‘മാരുതി 800നെ’ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാലത്ത് മാരുതി 800ന് ഉണ്ടായിരുന്ന പ്രൗഢിയും അതിന്റെ തലക്കനവും ആ സിനിമയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നിരത്തുകളുടെ തലവര മാറ്റിയെഴുതിയ ഈ ഇത്തിരികുഞ്ഞൻ കാറിന്റെ പിറവിക്ക് പിന്നിൽ ഒരു കഥയുണ്ട്. മഹത്തരമായ ഒരു ലക്ഷ്യമുണ്ട്...