‘‘ആ സാരി നന്നായിട്ടു ചേരും, ഈ മാല അത്ര പോരാ..’’ ‘‘കുട്ടി എന്ത് ഭാഗ്യവതിയാ... പാവമൊരു പയ്യനെ കിട്ടിയില്ലേ...’’ ‘‘നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയാണ്’’ ഒരു കല്യാണവീട്ടിൽ കേട്ട ഡയലോഗുകളല്ല ഇത്. മറിച്ച്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുട്യൂബിൽ ആഘോഷമായ, ഇപ്പോഴും ആഘോഷമായി തുടരുന്ന കുറച്ചു കല്യാണ ഒരുക്ക വി‍ഡിയോകളുടെ കമന്റുകളാണ്. പെണ്ണുകാണലിൽ തുടങ്ങി കല്യാണം വരെ എത്തി നിൽക്കുന്ന വിഡിയോകളിൽ ഓരോന്നിനും മില്യൻ കടന്നാണ് കാഴ്ചക്കാർ. യുട്യൂബ് താരങ്ങളായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം മലയാളി ആഘോഷിച്ചത് സ്വന്തം വീട്ടിലെ കല്യാണമെന്നപോലെയാണ്, അതും ഡിജിറ്റൽ ലോകത്ത്. വളരെ ചെറിയ ചടങ്ങായി നടത്തുന്ന കല്യാണമെന്ന് ദിയയുടെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞെങ്കിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് കല്യാണവുമായി ബന്ധപ്പെട്ട ഓരോ വിഡിയോയിൽ കാഴ്ചക്കാരായും ആശംസകളറിയിച്ചും എത്തിയത്. അതോടെ ഒന്നോ രണ്ടോ അല്ല, സകല വിഡിയോയും യുട്യൂബിന്റെ ട്രെൻഡിങ്. ഒരു ‘യുട്യൂബ് കുടുംബം’ എന്ന വിശേഷണം നേരത്തേതന്നെ നെറ്റ്‌ലോകം നൽകിയിട്ടുണ്ട് ദിയയ്ക്കും കുടുംബത്തിനും. അത്രയേറെ വ്ലോഗർമാരാണ് ആ വീട്ടിൽ. ദിയ, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക, അമ്മ സിന്ധു കൃഷ്ണ എല്ലാവർക്കുമുണ്ട് യുട്യൂബ് ചാനൽ. മികച്ച കോണ്ടന്റുകൾക്ക് നേരത്തേതന്നെ ഏറെ കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ട്. കല്യാണവിശേഷം കൂടിയെത്തിയതോടെ പിന്നെ വിഡിയോ കാണാൻ തിക്കുംതിരക്കുമായി. അശ്വിനുമായുള്ള ദിയയുടെ വിവാഹം ട്രെൻഡിങ്ങുമായി. വസ്ത്രങ്ങളെക്കുറിച്ച്, ആഭരണങ്ങളെക്കുറിച്ച്, പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്...

loading
English Summary:

Are We Oversharing? The Blurred Lines Between Real Life and YouTube Vlogging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com