അടുത്തിടെ, ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള കുച്ചൈക്കോട്ട് ബെൽത്താരി ചെക്ക് പോയിന്റിനു സമീപം വാഹനത്തിൽ നിന്ന് ഏകദേശം 50 ഗ്രാം വരുന്ന ഒരു വസ്തു പിടിച്ചെടുത്തു. കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന്. പക്ഷേ രാജ്യാന്തര വിപണിയിൽ ആ വസ്തുവിന്റെ വില കേട്ടാൽ ഞെട്ടും. ഏകദേശം 850 കോടി രൂപ! അത്യുഗ്ര റേഡിയോ ആക്ടീവ് മൂലകമായ കലിഫോർണിയമായിരുന്നു അത്. ഇത്രയേറെ വിലപ്പെട്ട മൂലകമായതിനാൽത്തന്നെ സംഗതി വലിയ വാർത്തയായി. അന്നേരമാണ് പലരും അറിയുന്നതുതന്നെ, സ്വർണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വജ്രത്തേക്കാളും വിലയുള്ള ഇത്തരം വസ്തുക്കളും കള്ളക്കടത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണെന്ന്. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, കുച്ചൈക്കോട്ട് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കലിഫോർണിയം പിടിച്ചെടുത്തതും മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയതും. ഈ റേഡിയോ ആക്ടീവ് മൂലകത്തെക്കുറിച്ച് അന്വേഷിക്കാനായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ

loading
English Summary:

Californium: The Radioactive Element Worth More Than Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com