ചീവീട്, വെട്ടുകിളി, വണ്ട്, പച്ചക്കുതിര, പട്ടുനൂൽപുഴു, പുൽച്ചാടി...പ്രാണികളുടെ പട്ടിക നീളുന്നു, ഒപ്പം സിംഗപ്പൂരിലെ ഭക്ഷണവൈവിധ്യങ്ങളുടെയും. 16 ഇനം പ്രാണികളെ കഴിക്കാനുള്ള അനുമതിയാണു കഴി‍ഞ്ഞദിവസം സിംഗപ്പൂർ ഫുഡ് ഏജൻസി സിംഗപ്പൂരിയൻസിനും അവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും നൽകിയത്. ഭക്ഷണത്തിനായി പ്രാണികളെ ഉൽപാദിപ്പിക്കുന്ന ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്കു മാത്രമല്ല, സിംഗപ്പൂരിലെ ഹ്വോക്കർ സെന്റർ ഉടമകൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. വന്നുകേറിയ വിദേശികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിംഗപ്പൂരിനു സ്വന്തമായി ഭാഷയോ ആഘോഷമോ വസ്ത്രമോ ഇല്ല. ബ്രിട്ടിഷ് കോളനിയുടെ ഭാഗമായിരുന്ന സിംഗപ്പൂരിൽ തനതുഭക്ഷണങ്ങളും കുറവാണ്. ചൈനീസ്, മലയ, തായ്, ഇംഗ്ലിഷ്, ഇന്ത്യൻ, പോർച്ചുഗീസ്, അറബിക് എന്നിങ്ങനെ പല തരത്തിലുള്ള രുചികളാണ് ഇവിടുത്തെ തീൻമേശയിൽ വിളമ്പുന്നത്. എന്നിട്ടും ഭക്ഷണം സിംഗപ്പൂരിനെ ഒന്നിച്ചുനിർത്തുന്നു.

loading
English Summary:

From Hawker Centers to Michelin Stars: A Foodie's Guide to Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com