അന്ന് സ്റ്റീവ് ജോബ്സ് ചോദിച്ചു: എന്തിനാണ് ഈ ഐഫോൺ! ആ അമേരിക്കൻ കാഴ്ച മനസ്സു മാറ്റി; ഇനി ടിം കുക്കിന്റെ എഐ മാജിക്
Mail This Article
ആപ്പിൾ ബ്രാൻഡിന് കീഴിൽ ഒരു ഫോൺ നിർമിക്കുന്നതു സംബന്ധിച്ച് സ്ഥാപകൻ സ്റ്റീവ് ജോബ്സിന് ആരംഭത്തിൽ വലിയ താൽപര്യമില്ലായിരുന്നു. എൻജിനീയറായ ജീൻ ഹല്ലറ്റിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആദ്യ ഘട്ടത്തിൽ സ്മാർട് ഫോൺ നിർമാണത്തിനായി ഒരു ടീം തന്നെ സൃഷ്ടിക്കുന്നത്. അതിനിടെ ഐപോഡ് കച്ചവടം പൊടിപൊടിച്ചു. അങ്ങനെ നാളുകൾ മുന്നോട്ടു പോയി. അപ്പോഴാണ് ഒരു കാര്യം ആപ്പിളിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ലക്ഷക്കണക്കിന് അമേരിക്കക്കാർ ഐപോഡുകളും ബ്ലാക്ബെറി ഫോണുകളും ഒരുമിച്ചു കൊണ്ടുനടക്കുകയാണ്. ഇങ്ങനെ രണ്ടും രണ്ടായി കൊണ്ടു നടക്കാതെ ഒരുമിച്ചാക്കിയാൽ എങ്ങനെയുണ്ടാകും? ആ ചിന്തയിൽനിന്നാണ് ഐപോഡിലെ സംഗീതവും ഫോണിലെ ആശയവിനിമയവും സംയോജിപ്പിക്കുന്ന ഒരുപകരണത്തിന്റെ പ്രാധാന്യം ആപ്പിൾ തിരിച്ചറിഞ്ഞത്. അതോടൊപ്പം ഇന്റർനെറ്റിന്റെ സാധ്യതകൂടി ജോബ്സ് തിരിച്ചറിഞ്ഞു. ആശയവിനിമയം, മ്യൂസിക് പ്ലേയർ, ഇന്റർനെറ്റ് എന്നിവ സംയോജിപ്പിച്ച ഒരു 3 ഇൻ 1 ഉപകരണത്തിലൂടെ ഫോണ്‍ എന്ന സങ്കല്‍പത്തെത്തന്നെ മാറ്റിമറിക്കുകയായിരുന്നു ജോബ്സ്. അങ്ങനെ ലോകത്തെ അമ്പരപ്പിച്ച് 2007ൽ ഐഫോൺ യുഗത്തിന് തുടക്കമായി. ആദ്യ ഐഫോൺ ലോഞ്ച് ഒരു ‘സെപ്റ്റംബർ ഇവന്റാ’യിരുന്നില്ല, ജനുവരിയിലായിരുന്നു അവതരണം. ജൂണില്‍ ഇത് യുഎസിലെ സ്റ്റോറുകളിലെത്തി. ഐഫോൺ വാങ്ങാനായി