ഓണമായി, വെക്കേഷനുമായി. എവിടേക്കെങ്കിലും യാത്ര പോകണമെന്ന് ആലോചിച്ചാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം വരുന്ന സ്ഥലങ്ങൾ വയനാടും ഇടുക്കിയും ആലപ്പുഴയുമെല്ലാമായിരിക്കും. കേരളത്തിലുള്ളവർ മാത്രമല്ല, കർണാടകയിലും തമിഴ്നാട്ടിലും ഉള്ളവർ പോലും ഈ സ്ഥലങ്ങളാണ് ആദ്യം തിരഞ്ഞെടുക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്നവരുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്. ഓണക്കാലമാകുമ്പോഴേക്കും ഇതര സംസ്ഥാനക്കാരെയും കേരളത്തിൽ നിന്നുള്ളവരെയുംകൊണ്ട് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിറയുകയാണു പതിവ്. എന്നാൽ ഇത്തവണ പതിവു തെറ്റി. വല്ലാത്തൊരു ശൂന്യതയാണ് വയനാട്ടിൽ അനുഭവപ്പെടുന്നതെന്ന് ടൂറിസം മേഖലയിലുള്ളവർത്തന്നെ വ്യക്തമാക്കുന്നു. ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടലിനു പിന്നാലെ വയനാട് സുരക്ഷിതമായ സ്ഥലമല്ല എന്ന തരത്തിലുണ്ടായ പ്രചാരണമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. ഉരുൾപൊട്ടലിൽ തകർന്നത് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ മാത്രമാണെങ്കിലും വയനാട് ജില്ല മുഴുവനും ദുരന്തമേഖലയായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ജില്ലയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട് എന്നതാണ് സത്യം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com