ലോകം നശിപ്പിക്കുന്ന ‘ജിയോസ്റ്റോം’ അല്ല, ഇത് കേന്ദ്രത്തിന്റെ ‘മിഷൻ മൗസം’: 2026ൽ ഇന്ത്യ ‘നമ്പർ വൺ’
Mail This Article
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മിന്നലേറ്റ് മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ശരാശരി 2800 പേരോളം ഇന്ത്യയിൽ പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നു. രാജ്യത്ത് ഒരു വർഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശരാശരി 8000 മരണങ്ങളുടെ 35 ശതമാനത്തോളം വരും മിന്നൽ മരണങ്ങളുടെ തോത്. മിന്നൽ ‘ആക്രമണം’ പതിവായി മാറിയ കേരളത്തിൽ ഒരു വർഷം ശരാശരി 70 മരണങ്ങൾ വരെ ഇതുമൂലം സംഭവിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ബോധവൽക്കരണത്തെ തുടർന്ന് ഈ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് മികച്ച മാതൃകയാണ്. എന്നാൽ ആകാശത്തുവച്ചു തന്നെ ഈ മിന്നലിന്റെ പിണർമുന ഒടിക്കാൻ കഴിഞ്ഞാലോ? അതിൽപ്പരം ആശ്വാസം വേറേയില്ല. ഗവേഷണങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുകയും വിജയം കാണുകയും ചെയ്താൽ, മാരകമായ ആളെക്കൊല്ലി മിന്നലിനെ പേടിക്കേണ്ടാത്ത കാലം വരികയാണ്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിൽ വരാൻ പോകുന്ന വലിയൊരു ‘മേഘപേടകം’ ഈ രംഗത്തെ ഗവേഷണങ്ങൾക്കു തുടക്കമിടും. വമ്പൻ മേഘങ്ങൾക്കുള്ളിലെ വൈദ്യുതി ചാർജുകളെ എങ്ങനെ നിർവീര്യമാക്കാം എന്ന ഗവേഷണത്തിനാണ് ഇന്ത്യ തുടക്കമിടാൻ പോകുന്നത്. അതുപോലെത്തന്നെ കൂമ്പാരമേഘങ്ങളുടെ ഉയരം കൂടി തലയ്ക്കു മീതേ ഭീഷണി ഉയർത്തുന്ന ജലബോംബുകളായി മാറുന്ന വമ്പൻ മേഘങ്ങളെ