കുണ്ടറ ആലീസ് വർഗീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച ഗിരീഷിനെ 2024 ജൂലൈയിലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 11 വർഷം അനുഭവിച്ച തടവ് ശിക്ഷയ്ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു
2013 മുതൽ പ്രതിയെന്ന് മുദ്ര കുത്തപ്പെട്ട തനിക്കുണ്ടായ നഷ്ടത്തിന് എന്താണ് പരിഹാരമെന്ന് അപ്പോഴും ഗിരീഷ് ചോദിക്കുന്നു. ആലീസ് വർഗീസിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഗീരീഷാണ് പ്രതിയെന്ന് സെഷൻസ് കോടതി വിധിച്ചതെന്തുകൊണ്ടാണ്? എന്തായിരുന്നു തെളിവുകൾ? ഒടുവിൽ എങ്ങനെ അദ്ദേഹത്തെ വെറുതെ വിട്ടു? ആ കഥയിലേക്ക്...
Mail This Article
×
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്?
പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
English Summary:
From Death Row to Freedom: Girish Kumar's Fight for Justice in the Alice Varghese Murder Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.