പിണറായി സർക്കാരിനെ ചീഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്നായിരുന്നു ഇടത് എംഎൽഎ പി.വി.അൻവർ പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രി ശശിയെ പിന്തുണച്ചപ്പോൾ ‘കാട്ടുകള്ള’നെന്നു വിളിച്ചായിരുന്നു പ്രതികരണം. ഒളിഞ്ഞും തെളിഞ്ഞും ശശിക്കെതിരെ ഇത്തരം ആരോപണം സിപിഎം കേൾക്കാൻ തുടങ്ങിയിട്ട് 25 വർഷത്തോളമായി.
ഇനിയും പി.ശശിയെ സംരക്ഷിക്കാൻ സിപിഎമ്മിനും പിണറായിക്കുമാകുമോ? വിവാദ ചരിത്രത്തിലൂടെ വിശദമായി പരിശോധിക്കുകയാണിവിടെ.
പി. ശശി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലത്തെ ചിത്രം. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തിയെ കണ്ടെത്താൻ പറഞ്ഞാൽ അത് ആരായിരിക്കും? എന്നിട്ടും ആ വ്യക്തിയെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആ വ്യക്തി ഇല്ലെങ്കിൽ സിപിഎം തകർന്നുപോകുമോ? 2000ലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കെ.എസ്.മണിച്ചൻ മുതൽ 2024ൽ നിലമ്പൂർ മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര അംഗം പി.വി.അൻവർ വരെ ആരോപണങ്ങൾ കൊണ്ട് ആക്രമിക്കുന്ന പി.ശശിയാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രം. നേതാക്കൾക്ക് ഉത്തരങ്ങളില്ലാത്ത ഈ ചോദ്യം ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്ക് ആവർത്തിച്ചേക്കാം.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്റെ വീട്ടിൽ എത്തിയെന്ന അന്നത്തെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആയിരുന്നു. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞു പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഇപിയെ ന്യായീകരിച്ചു. എന്നാൽ ഓഗസ്റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു
English Summary:
Why is Pinarayi Backing His Political Secretary? The Contentious Journey of P. Sasi Within the CPM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.