ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ. തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു. എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.

loading
English Summary:

How the 2024 Nobel Prize in Physics for Hopfield's Network Paves the Way for New Perspectives on Artificial Intelligence- Dr Ninan Sajeeth Philip Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com