ശബരീനാഥൻ പറയുന്നു: ആ വിഷമം രത്തൻ ടാറ്റ പല തവണ പറഞ്ഞു; ബിരിയാണിക്കഥ വെറും ഗോസിപ്പല്ല; കാരുണ്യം = ആർഎൻടി
ശ്രീ രത്തൻ ടാറ്റ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ഓർമകളുടെ വേലിയേറ്റമാണ്. ഓരോ ഇന്ത്യക്കാരനും സ്വന്തം വീട്ടിലെ ഒരു പിതാമഹൻ മരണപ്പെട്ട വികാരമാകും ഉണ്ടാകുക. അദ്ദേഹവുമായി ഇടപഴകാനും ഒപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിൽനിന്നു മൂല്യങ്ങൾ പഠിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാൻ കരുതുന്നത്. 2008 ലാണ് എംബിഎ കഴിഞ്ഞ് ക്യാംപസ് പ്ലേസ്‌മെന്റിലൂടെ എനിക്ക് ടാറ്റ ഗ്രൂപ്പിന്റെ മാതൃ സ്‌ഥാപനമായ ടാറ്റ സൺസിൽ ജോലി ലഭിക്കുന്നത്. ഇതിഹാസത്തിന്റെ തലപ്പൊക്കമുള്ള, മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ ആദ്യമായി പ്രവേശിക്കുമ്പോൾ അനുഭവിച്ച പ്രൗഢിയും അഭിമാനവും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഓഫിസിലെ മറ്റു ആളുകളെപ്പോലെ ജോലിയിൽ എന്നെ ഏറ്റവും ആകർഷിച്ചത് നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ കയറിവരുന്ന ചെയർമാൻ രത്തൻ ടാറ്റയെ (രത്തന്‍ നവൽ ടാറ്റയെന്ന പേര് ലോപിച്ച് ആർഎൻടിയെന്നും വിളിപ്പേര്) അടുത്തുനിന്ന് കാണുന്നതായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്നത് ലക്ഷക്കണക്കിനു ചെറുപ്പക്കാരെപ്പോലെ എന്റെ സ്വപ്നവുമായിരുന്നു. 2012ൽ ആണ് അത് സഫലമായത്. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിയുന്ന അദ്ദേഹം ടാറ്റയുടെ ഹോൾഡിങ് ട്രസ്റ്റായ ടാറ്റ ട്രസ്റ്റിനായി മുഴുവൻ സമയവും മാറ്റിവച്ചു. ലോകത്തുതന്നെ ഏറ്റവുമധികം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായ ഐഐഎസ്‌സി. ടിഐഎസ്എസ്, ടിഐഎഫ്ആർ, ടാറ്റ കാൻസർ സെന്റർ തുടങ്ങിയവ അതിന്റെ കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ആയിരത്തോളം ചെറുതും വലുതുമായ എൻജിഒകൾ വളർത്തിയത് ടാറ്റയാണ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ ആരോഗ്യമേഖലയിലും പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലും പൂർണസമയം ശ്രദ്ധ ചെലുത്താൻ പോകുന്നു എന്ന വാർത്ത രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയം. അദ്ദേഹത്തെ ഈ ഉദ്യമത്തിൽ സഹായിക്കുന്ന ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനോട്,

ശ്രീ രത്തൻ ടാറ്റ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ഓർമകളുടെ വേലിയേറ്റമാണ്. ഓരോ ഇന്ത്യക്കാരനും സ്വന്തം വീട്ടിലെ ഒരു പിതാമഹൻ മരണപ്പെട്ട വികാരമാകും ഉണ്ടാകുക. അദ്ദേഹവുമായി ഇടപഴകാനും ഒപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിൽനിന്നു മൂല്യങ്ങൾ പഠിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാൻ കരുതുന്നത്.
2008 ലാണ് എംബിഎ കഴിഞ്ഞ് ക്യാംപസ് പ്ലേസ്‌മെന്റിലൂടെ എനിക്ക് ടാറ്റ ഗ്രൂപ്പിന്റെ മാതൃ സ്‌ഥാപനമായ ടാറ്റ സൺസിൽ ജോലി ലഭിക്കുന്നത്. ഇതിഹാസത്തിന്റെ തലപ്പൊക്കമുള്ള, മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ ആദ്യമായി പ്രവേശിക്കുമ്പോൾ അനുഭവിച്ച പ്രൗഢിയും അഭിമാനവും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഓഫിസിലെ മറ്റു ആളുകളെപ്പോലെ ജോലിയിൽ എന്നെ ഏറ്റവും ആകർഷിച്ചത് നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ കയറിവരുന്ന ചെയർമാൻ രത്തൻ ടാറ്റയെ (രത്തന്‍ നവൽ ടാറ്റയെന്ന പേര് ലോപിച്ച് ആർഎൻടിയെന്നും വിളിപ്പേര്) അടുത്തുനിന്ന് കാണുന്നതായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്നത് ലക്ഷക്കണക്കിനു ചെറുപ്പക്കാരെപ്പോലെ എന്റെ സ്വപ്നവുമായിരുന്നു.
2012ൽ ആണ് അത് സഫലമായത്. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിയുന്ന അദ്ദേഹം ടാറ്റയുടെ ഹോൾഡിങ് ട്രസ്റ്റായ ടാറ്റ ട്രസ്റ്റിനായി മുഴുവൻ സമയവും മാറ്റിവച്ചു. ലോകത്തുതന്നെ ഏറ്റവുമധികം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായ ഐഐഎസ്‌സി. ടിഐഎസ്എസ്, ടിഐഎഫ്ആർ, ടാറ്റ കാൻസർ സെന്റർ തുടങ്ങിയവ അതിന്റെ കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ആയിരത്തോളം ചെറുതും വലുതുമായ എൻജിഒകൾ വളർത്തിയത് ടാറ്റയാണ്.
ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ ആരോഗ്യമേഖലയിലും പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലും പൂർണസമയം ശ്രദ്ധ ചെലുത്താൻ പോകുന്നു എന്ന വാർത്ത രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയം. അദ്ദേഹത്തെ ഈ ഉദ്യമത്തിൽ സഹായിക്കുന്ന ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനോട്, ഈ മേഖലകളിൽ പ്രവർത്തിക്കാനുള്ള താൽപര്യം അറിയിച്ചു. അതിനു മുൻപുള്ള നാലു വർഷം ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ ഹെഡ് ഓഫിസ് പ്രതിനിധി എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച ട്രാക്ക് റെക്കോർഡ് എനിക്കുണ്ടായിരുന്നു. എന്നാൽ കോർപറേറ്റ് ജോലിയെക്കാൾ എന്റെ മനസ്സു നിൽക്കുന്നത് സന്നദ്ധപ്രവർത്തന രംഗത്താണെന്നു വെങ്കട്ടിനു മനസ്സിലായി. എന്നാൽ അവസാന തീരുമാനം മിസ്റ്റർ ടാറ്റയുടെയാണെന്നും അദ്ദേഹത്തെ കാണാൻ അവസരം നൽകാമെന്നും അറിയിച്ചു.
ജോലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, രത്തൻ ടാറ്റയോടു നേരിട്ട് എന്റെ ആശയങ്ങൾ സംസാരിക്കാമല്ലോ എന്ന സന്തോഷത്തിൽ ഞാൻ കാത്തിരുന്നു. പിന്നെ രണ്ടു മാസം ഒരു അറിവുമില്ല. ഒടുവിൽ ജോലിയുടെ ഭാഗമായി ഒരു ദിവസം ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീലിന്റെ ഭൂഗർഭ കൽക്കരി ഖനി സന്ദർശിച്ച് കരിപുരണ്ടു പുറത്തുവരുമ്പോൾ, അത്യാവശ്യമായി ഹെഡ് ഓഫിസുമായി ബന്ധപ്പെടാൻ നിർദേശം വന്നു. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ രത്തൻ ടാറ്റയുമായി ഒരു കൂടിക്കാഴ്ച ക്രമീകരിച്ചിട്ടുള്ളതിനാൽ ഉടനെ മുംബൈയിലേക്കു തിരിക്കണം എന്നായിരുന്നു ഓഫിസിൽനിന്നു ലഭിച്ച വിവരം.
അങ്ങനെ ഒരു ചെറിയ അങ്കലാപ്പോടെ അദ്ദേഹത്തിന്റെ രാജകീയ പ്രൗഢിയുള്ള ഓഫിസിലെത്തി. ഒരു ഇന്റർവ്യൂവിന്റെ ഔപചാരികതകളില്ലാതെ അദ്ദേഹം എന്നെ അടുത്തിരുത്തി. പ്രായമായതിന്റെ ഇടർച്ചയുള്ള ശബ്ദത്തിൽ എന്നോട് ചോദിച്ചു: ‘‘എന്താണ് ഈ ജോലിയിൽനിന്നു താങ്കൾ പ്രതിക്ഷിക്കുന്നത്?’’. അതിനു മറുപടിയായി, പഠിച്ച കാര്യങ്ങളും എന്റെ നിരീക്ഷണങ്ങളും അദ്ദേഹത്തെ ഇംപ്രസ് ചെയ്യാൻ കുറച്ചധികമായിത്തന്നെ പറഞ്ഞു . ഇതെല്ലാം നിശ്ശബ്ദമായി കേട്ട അദ്ദേഹം പറഞ്ഞു: ‘‘താങ്കൾക്ക് ഈ പറയുന്ന കാര്യങ്ങൾ ഇവിടെ ചെയ്യാൻ പറ്റുമോയെന്ന് എനിക്കറിയില്ല, എനിക്കു തന്നെ ഈ രംഗത്ത് എന്തു ചെയ്യണമെന്നതിൽ വ്യക്തതക്കുറവുണ്ട്. ഇത് ഒരു വലിയ യാത്രയാണ്. ഈ യാത്രയിൽ എന്നോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കുക.’’.
ഞാൻ സ്തബ്ധനായി. ‘ഞാൻ കഴിഞ്ഞാൽ പ്രളയം’ എന്നു വിശ്വസിക്കുന്ന കോർപറേറ്റ് മാനേജർമാരുള്ള, ഒരു പ്രീമിയം എംബിഎ പാസായാൽ എല്ലാവരെയുംകാൾ മുന്നിലാണ് എന്നഹങ്കരിക്കുന്ന ചെറുപ്പക്കാരുള്ള ഈ നാട്ടിൽ, തനിക്കു പരിമിതികൾ ഉണ്ടെന്ന് തുറന്നു പറയുന്ന രത്തൻ ടാറ്റ എന്നെ കൂടുതൽ ആകർഷിച്ചു. പിന്നീടുള്ള മൂന്നര വർഷം, 28 വയസ്സിൽ, രത്തൻ ടാറ്റ എന്ന ചെയർമാന്റെ ഓഫിസിൽ സീനിയർ മാനേജരായി ആരോഗ്യമേഖലയിലും ജീവിതോപാധികൾ നൽകുന്ന രംഗത്തും പദ്ധതികൾ ആവിഷ്കരിച്ചത് മറക്കാനാകാത്ത ഓർമകളാണ്.
ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലും നക്സൽ മേഖലകളിൽ പോലും പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. രത്തൻ ടാറ്റ ആർക്കിടെക്ചർ ഡിഗ്രി നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഉപരിപഠനത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന് മുളയുടെ സാങ്കേതിക സാധ്യതകൾ ആയിരുന്നു. ഈ താൽപര്യം മനസ്സിലാക്കി അദ്ദേഹത്തിനു വേണ്ടി ഇന്ത്യയിൽ മുളയുടെ വ്യവസായ സാധ്യതകൾ പഠിക്കാനുള്ള ടീമിന്റെ ചുമതല എനിക്കായിരുന്നു. മുളയുടെ വിപുലമായ സാധ്യതകൾ വലിയ രീതിയിൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്ന വിഷമം അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്.
കുട്ടികളിലെ പോഷകാഹാരക്കുറവ്, ഇന്ത്യയിലെ പിന്നാക്ക ജില്ലകളിലെ മാതൃമരണ നിരക്ക് എന്നിവ അദ്ദേഹത്തെ ശരിക്കും ഉലച്ചിരുന്നു. സ്‌ഥിര പദ്ധതികൾക്ക് ഉപരിയായി, സർക്കാരും ടാറ്റയും ചേർന്ന് അതിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന നിരന്തര ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നാണ് വന്നത്. ലോകത്തിലെ ഏതു കോണിൽനിന്നുമുള്ള ഏതു വിദഗ്ധനോടും സഹായം ചോദിക്കുവാനും ചെറുതും വലുതുമായ എത്ര പദ്ധതികൾ തയാറാക്കാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു. ചുറ്റുമുള്ള കഷ്ടപ്പെടുന്നവരെ ദാരിദ്ര്യത്തിൽനിന്നും ആരോഗ്യ പ്രശ്നങ്ങളിൽനിന്നും മുക്‌തരാക്കണമെന്ന ചിന്തയിൽ അദ്ദേഹത്തിന് ഉറക്കം പോലും നഷ്ടമായിരുന്നു.
എനിക്ക് ഏറ്റവും ആകർഷണീയമായി തോന്നിയത് അദ്ദേഹത്തിന്റെ വിനയമാണ്. ഏതൊരാൾ കാണാൻ വന്നാലും അവർക്കു തികഞ്ഞ ബഹുമാനം നൽകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. എന്തിനും ഏതിനും ഒരു ബഹുമാനം നൽകണമെന്ന നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു തരത്തിലുമുള്ള മുൻതൂക്കങ്ങളോ ആനുകൂല്യങ്ങളോ ആസ്വദിക്കാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. ആയിരം കാര്യങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും നമ്മളോടെല്ലാം കാരുണ്യവും കരുതലും. ചെയർമാൻ ഓഫിസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുമ്പോൾ, അവിടെ വന്നിരുന്ന ആളുകളെയോ ചർച്ച ചെയ്ത കാര്യങ്ങളെയോ പറ്റി പറയുന്നതിൽ എനിക്ക് പരിമിതിയുണ്ടെങ്കിലും, അവിടെ വന്നവരെല്ലാം കടുത്ത ആരാധകരായാണ് മടങ്ങിയെത്.
ഉറുദു ഭാഷയിൽ ഒരു വാക്കുണ്ട്; ‘Tehzeeb’. മര്യാദ, കുലീനത്വം എന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും നടപ്പിലും നിറഞ്ഞുനിന്നിരുന്നു അത്. അഭിനയമോ പുറമെയുള്ള മൂടുപടമോ അല്ല, പച്ചയായ ഒരു സഹജീവി സ്നേഹിയായിരുന്നു അദ്ദേഹം.
നായകളോടുള്ള സ്നേഹം കാരണം ബോംബെ ഹൗസിലെ വളർത്തുനായകൾക്കും അവിടെയുള്ള മറ്റു നായകൾക്കും എല്ലാ ദിവസവും ഉച്ചയ്ക്ക് ബിരിയാണി അദ്ദേഹം എത്തിച്ചിരുന്നു എന്നുള്ള ഗോസിപ് സത്യമാണെന്ന് നേരിട്ടറിവുള്ള ഞാൻ ഇവിടെ കുറിക്കട്ടെ.
അപ്രതീക്ഷിതമായി എനിക്ക് 2015ൽ തിരികെ നാട്ടിൽ വരേണ്ടിവന്നപ്പോഴും അദ്ദേഹത്തിന് അലോസരമുണ്ടായിരുന്നില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഹൃദ്യമായിട്ടാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഞാൻ അവസാനമായി നേരിൽ കാണുന്നത് തിരുവനന്തപുരത്തു നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ്. ചടങ്ങ് കഴിഞ്ഞു തിരികെ പോകുമ്പോൾ എന്നെയും ദിവ്യയെയും മകനെയും എയർപോർട്ടിൽ അദ്ദേഹം കണ്ടു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്നെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ദിവ്യയോട് അങ്ങോട്ട് പറഞ്ഞു. ഈ അടുത്ത് മുംബൈയിൽ ചെന്നപ്പോൾ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ആരോഗ്യ കാരണങ്ങൾ മൂലം, ‘ഇപ്പോഴില്ല, പിന്നെയാവട്ടെ’ എന്നാണ് മറുപടി കിട്ടിയത്. ആ അവസരം ഇനിയില്ല എന്ന് അറിയുമ്പോൾ ഒരു നീറ്റൽ...
മാതാപിതാക്കളെപോലെ നമ്മളെ സ്വാധീനിക്കുന്ന ചിലരുണ്ട്. എന്നും എപ്പോഴും അവരുമായി ഇടപഴകിയില്ലെങ്കിലും അവർ നമ്മുടെ ജീവിതത്തിൽ അദൃശ്യമായ ഒരു സാന്നിധ്യമായി തുടരുന്നു. എനിക്ക് അങ്ങനെ ഒരാളായിരുന്നു അദ്ദേഹം. നേരിട്ട് പ്രവർത്തിച്ച നാല് വർഷങ്ങൾ ഒരു പുരുഷായുസ്സിന് പഠിക്കാനുള്ള പാഠങ്ങൾ എനിക്ക് നൽകിയിട്ടുണ്ട്. ആ മൂല്യങ്ങൾ ഒരു കെടാവിളക്ക് പോലെ ജീവിതാവസാനം വരെ മുന്നോട്ടു കൊണ്ടുപോകുന്നതും മറ്റുള്ളവർക്ക് പകരുന്നതും എന്റെ ജീവിതലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാകണം എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ജീവിതം എന്നെ പഠിപ്പിച്ചത്.
പ്രണാമം.
(രത്തൻ ടാറ്റായുടെ ചെയർമാൻ ഓഫിസിൽ ടാറ്റ ട്രസ്റ്റ് സീനിയർ മാനേജരായി 2012 മുതൽ 2015 വരെ പ്രവർത്തിച്ചിട്ടുണ്ട് ലേഖകൻ)