ശ്രീ രത്തൻ ടാറ്റ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ഓർമകളുടെ വേലിയേറ്റമാണ്. ഓരോ ഇന്ത്യക്കാരനും സ്വന്തം വീട്ടിലെ ഒരു പിതാമഹൻ മരണപ്പെട്ട വികാരമാകും ഉണ്ടാകുക. അദ്ദേഹവുമായി ഇടപഴകാനും ഒപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിൽനിന്നു മൂല്യങ്ങൾ പഠിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാൻ കരുതുന്നത്. 2008 ലാണ് എംബിഎ കഴിഞ്ഞ് ക്യാംപസ് പ്ലേസ്‌മെന്റിലൂടെ എനിക്ക് ടാറ്റ ഗ്രൂപ്പിന്റെ മാതൃ സ്‌ഥാപനമായ ടാറ്റ സൺസിൽ ജോലി ലഭിക്കുന്നത്. ഇതിഹാസത്തിന്റെ തലപ്പൊക്കമുള്ള, മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ ആദ്യമായി പ്രവേശിക്കുമ്പോൾ അനുഭവിച്ച പ്രൗഢിയും അഭിമാനവും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഓഫിസിലെ മറ്റു ആളുകളെപ്പോലെ ജോലിയിൽ എന്നെ ഏറ്റവും ആകർ‌ഷിച്ചത് നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ കയറിവരുന്ന ചെയർമാൻ രത്തൻ ടാറ്റയെ (രത്തന്‍ നവൽ ടാറ്റയെന്ന പേര് ലോപിച്ച് ആർഎൻടിയെന്നും വിളിപ്പേര്) അടുത്തുനിന്ന് കാണുന്നതായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്നത് ലക്ഷക്കണക്കിനു ചെറുപ്പക്കാരെപ്പോലെ എന്റെ സ്വപ്നവുമായിരുന്നു. 2012ൽ ആണ് അത് സഫലമായത്. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിയുന്ന അദ്ദേഹം ടാറ്റയുടെ ഹോൾഡിങ് ട്രസ്റ്റായ ടാറ്റ ട്രസ്റ്റിനായി മുഴുവൻ സമയവും മാറ്റിവച്ചു. ലോകത്തുതന്നെ ഏറ്റവുമധികം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായ ഐഐഎസ്‌സി. ടിഐഎസ്എസ്, ടിഐഎഫ്ആർ, ടാറ്റ കാൻസർ സെന്റർ തുടങ്ങിയവ അതിന്റെ കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ആയിരത്തോളം ചെറുതും വലുതുമായ എൻജിഒകൾ വളർത്തിയത് ടാറ്റയാണ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ ആരോഗ്യമേഖലയിലും പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലും പൂർണസമയം ശ്രദ്ധ ചെലുത്താൻ പോകുന്നു എന്ന വാർത്ത രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയം. അദ്ദേഹത്തെ ഈ ഉദ്യമത്തിൽ സഹായിക്കുന്ന ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനോട്,

loading
English Summary:

K.S.Sabarinathan Fondly Recalls His Inspiring Experience With Ratan Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com