പ്രമേഹപ്പേടിയുണ്ടോ? ധൈര്യമായി കഴിക്കാം ഈ അരി, പ്രോട്ടീനും സമൃദ്ധം; ‘ഗോൾഡൻ റൈസി’നു പിന്നാലെ പുതിയ ശാസ്ത്ര അദ്ഭുതം
Mail This Article
കോവിഡ്, എബോള, എംപോക്സ്... ലോകം താഴിട്ടു പൂട്ടിയ മഹാമാരികൾ പലതും വന്നെങ്കിലും 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ‘പകർച്ചവ്യാധി’യായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇതൊന്നുമല്ല; മില്യൻ കണക്കിന് ആളുകളുടെ ജീവിതം പ്രതിവർഷം കാർന്നെടുക്കുന്ന പ്രമേഹരോഗമാണത് (Diabetes). ലോകത്തു തന്നെ പ്രമേഹരോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ ലാൻസെറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 10.1 കോടി ആളുകൾ അതായത് ജനസംഖ്യയുടെ 11.4 ശതമാനം പേർ പ്രമേഹരോഗികളാണ്. കണക്കുകൾ അതിലൊതുങ്ങുമെന്ന് കരുതേണ്ട. ആരോഗ്യമന്ത്രാലയം നടത്തിയ കണക്കിൽ പ്രമേഹസാധ്യതയുമായി അല്ലെങ്കിൽ പ്രമേഹത്തിന് മുൻപുള്ള ഘട്ടത്തിൽ ജീവിക്കുന്നത് 13.6 കോടി പേരാണ്. 18 വയസ്സിൽ താഴെയുള്ളവരും ഈ കണക്കിൽ പെടും. കേരളമാവട്ടെ, ഡയബറ്റിസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിങ്ങനെ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഏത് രാജ്യം എടുത്താലും ഒരു സമാനത കാണാം; അരിയുടെ ഉപയോഗം. അരിയുടെ ഉപയോഗം കുറയ്ക്കണമെന്നത് പ്രമേഹരോഗ സാധ്യത ഇല്ലാതാക്കാനുള്ള ഉപദേശങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർതന്നെ പറയുന്നതുമാണ്. പക്ഷേ, രാവിലെ അരിപ്പൊടി കൊണ്ടുള്ള പലഹാരവും ഉച്ചയ്ക്കും രാത്രിയും ചോറും കഴിച്ചു ശീലിച്ച