‘കാജലിനെ അവർ കൊന്നു’: ബിഷ്ണോയിയെ പ്രതികാരദാഹിയാക്കിയത് കാമുകി? മുംബൈ മാഫിയ മടങ്ങിയെത്തുന്നു; കാനഡയിലും ചോരപ്പുഴ

Mail This Article
പണവും പ്രതാപവും അധികാരവും ഉള്ളംകയ്യിലുണ്ടെങ്കിലും ഭീതിയോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ആ ചെകുത്താൻ വാഴ്ചയുടെ കാലത്തേക്ക് തിരിച്ചുപോകുകയാണോ ഹിന്ദി സിനിമയും മുംബൈയിലെ അതിസമ്പന്നരും? വർഷങ്ങൾക്ക് മുൻപ്, അധോലോക തേർവാഴ്ചയുടെ കാലത്ത് ദാവൂദിനെയും ഛോട്ടാ രാജനെയും അബുസലേമിനെയുമൊക്കെ പേടിച്ച് കഴിഞ്ഞിരുന്ന ഹിന്ദി സിനിമാ താരങ്ങളും സമ്പന്നരുമെല്ലാം പേടിയില്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് കാലമധികമായിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സാന്നിധ്യം കുറഞ്ഞുവന്നതും ഛോട്ടാ രാജനും അബുസലേമുമെല്ലാം ജയിലിലായതുമാണ് ആ ധൈര്യത്തിന് പിന്നിൽ. ഇവർക്കായി കാഞ്ചി വലിച്ചിരുന്ന ഗാങ്സ്റ്റർമാർ പലരും മുംബൈ പൊലീസിന്റെ തോക്കിനിരയാവുകയും ചെയ്തതോടെ അധോലോക ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും മുംബൈയിൽ ഏതാണ്ട് ഇല്ലാതായിരുന്നു. എന്നാൽ, ആ വിടവ് മുതലെടുക്കാനുള്ള ഉറച്ച ലക്ഷ്യവുമായി ഒരു സംഘം മുംബൈയിൽ എത്തിയിരിക്കുന്നു. ഇതുവരെ വെറും ക്വട്ടേഷൻ സംഘമെന്ന വിശേഷണം മാത്രമുണ്ടായിരുന്ന അവർ സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും ഏറ്റവുമടുത്ത സുഹൃത്തും ശക്തനായ രാഷ്ട്രീയ നേതാവുമായ ‘ബാബാ സിദ്ദിഖി’യെ തന്നെ വെടിവച്ച് കൊന്ന് വരവ് അറിയിച്ചിരിക്കുന്നു! മുംബൈയെ വീണ്ടും വിറപ്പിച്ച ആ സംഘത്തിന്റെ തലവന്റെ പേരാണ് ലോറൻസ് ബിഷ്ണോയ്. ലഹരി മരുന്ന് കടത്തിയ കേസിൽ ഗുജറാത്തിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ പോലും ഇന്ത്യയിലും വിദേശത്തും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഈ 31 വയസ്സുകാരൻ ശരിക്കും ആരാണ്?