ഡിജിറ്റൽ യുഗത്തിലാണിന്ന് നമ്മുടെ ജീവിതം. പഠനത്തിനായാലും വിനോദത്തിനായാലും ഫോണുകൾ ഒഴിവാക്കിയുള്ള ജീവിതം ഒട്ടും പ്രായോഗികമല്ലാത്ത അവസ്ഥ. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷം. വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുകളുമെല്ലാം കൊച്ചുകുട്ടികൾക്കു പോലും ഇന്ന് പരിചിതം. അതായത് ഡിജിറ്റൽ ഉപകരണങ്ങളെ പൂർണമായും മാറ്റിനിർത്തിയുള്ള ഒരു ജീവിതം അസാധ്യം. അതേസമയം കുട്ടികളിലെ അമിത ഫോൺ ഉപയോഗം മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമായും മാറിയിരിക്കുന്നു. കുട്ടികളിലെ ഈ അമിത ഫോൺ പ്രവണത എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ചും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് ആശങ്കയേറെയാണ്. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികള്‍ വരെ പല വീടുകളിലെയും സ്ഥിരംകാഴ്ചയായിരിക്കുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കും സംശയമേറെയാണ്. കുട്ടികൾക്ക് ഫോൺ എത്ര നേരം കൊടുക്കാം, എങ്ങനെ ഫോണിൽനിന്ന് അവരുടെ ശ്രദ്ധ മാറ്റാം തുടങ്ങി എത്രയെത്ര സംശയങ്ങൾ. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ എന്തെല്ലാം ശ്രദ്ധിക്കണം? എന്തെല്ലാമാണ് ഫോൺ അഡിക്ഷന്റെ ലക്ഷണങ്ങൾ? ഇതിന് എങ്ങനെ പരിഹാരം കാണാം? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദീകരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു. ഡോക്ടറുടെ വാക്കുകളിലേക്ക്...

loading
English Summary:

Mobile Phone Addiction in Children: Expert Advice from Psychiatrist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com