വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന വെടിക്കെട്ടുപുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 45 മീറ്റർ അകലം വേണമെന്നാണ് നിലവിലെ നിർദേശം. അത് 200 മീറ്ററാക്കി ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കമ്മിഷന്റെ നിർദേശം. എന്നാൽ, നീലേശ്വരത്ത് ഈ അകലം 2 മീറ്റർ മാത്രമായിരുന്നു.
വെടിക്കെട്ടിനു തീ കൊടുക്കുമ്പോൾ നൽകേണ്ട മുൻകൂർ അനൗൺസ്മെന്റ് പോലുമുണ്ടായില്ല. തൊട്ടടുത്ത മുറിയിൽ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കാര്യം അവിടെ കൂടി നിന്ന പലരും അറിഞ്ഞതു പോലുമില്ല... തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് എങ്ങനെയാണ് ദുരന്തമായി മാറിയത്. അറിയാം, വിശദമായി...
തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് അപകടം. (Photo: Special arrangement)
Mail This Article
×
തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ അപകടത്തിനിടയാക്കിയ വെടിക്കെട്ടിന് തീ കൊളുത്തിതു രാജേഷോ? സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ ഒരാളാണ് നീലേശ്വരം തെരുപള്ളിക്കര ഹൗസിൽ പി.രാജേഷ് എന്ന 41 വയസ്സുകാരൻ. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവർക്കു പുറമേ അറസ്റ്റിലായ രാജേഷാണ് പടക്കത്തിന് തീ കൊളുത്തിയതെന്നാണ് കരുതുന്നത്.
വെടിക്കെട്ട് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ക്ഷേത്രമുറ്റത്തുവച്ച് രാജേഷ് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുറ്റത്തു കുത്തിനിർത്തിയ ഇരുമ്പ് പൈപ്പിൽ, ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്ന തരത്തിലുള്ള പടക്കം വച്ച് തീകൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റിലുമായി ആളുകൾ ഉള്ളതും പടക്കം പൊട്ടുന്നതിനിടെ അതിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ ആളുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിമരുന്ന് ഉൽപന്നങ്ങൾ ഒട്ടും
English Summary:
Theru Veerarkavu Temple Fireworks Tragedy: What Really Went Wrong at Nileshwaram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.