1935മുതലാണ് പ്രാദേശിക ഹംഗേറിയൻ പത്രങ്ങളിൽ ആത്മഹത്യകളുമായി ബന്ധപ്പെട്ട് ഒരു പാട്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ‘ഗ്ലൂമി സൺഡേ’ എന്ന പേരിൽ പ്രശസ്തമായ ഗാനമായിരുന്നു അത്. മരണസമയത്ത് ഈ പാട്ട് പ്ലേ ചെയ്യുകയോ ആത്മഹത്യാ കുറിപ്പുകളിൽ പാട്ടിലെ വരികൾ ഇടം നേടുകയോ ചെയ്തതാണ് ആരോപണങ്ങൾക്ക് കാരണമായത്.
ലോകമെമ്പാടും ഇരുനൂറിലധികം പേരുടെ ആത്മഹത്യകൾക്ക് പ്രേരകമായെന്ന് കരുതുന്ന ഗാനം ഒട്ടേറെ രാജ്യങ്ങൾ നിരോധിക്കുകയും ചെയ്‌തു. ഗാനം ചിട്ടപ്പെടുത്തിയ ആളുടെ ജീവിതവും പാതിവഴിയിൽ അവസാനിച്ചു. അറിയാം വിവാദമായ മരണഗാനത്തിന്റെ ചരിത്രം.
(Representative image by ajijchan/istockphoto)
Mail This Article
×
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്‌തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.
English Summary:
Gloomy Sunday: Unravelling the Mystery of the Hungarian Suicide Song
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.