കർപ്പൂരം കതിരൊളിവീശുന്ന പൂങ്കാവനം; പുണ്യദർശനം തേടി ഭക്തലക്ഷങ്ങൾ; കാണാം ശബരിമല കാഴ്ചകൾ
Mail This Article
×
വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.
English Summary:
Sabarimala Spiritual Journey: A Photographic Journey to Sabarimala - Photo Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.