ഭർത്താവുണ്ടെങ്കിലും ഭാര്യയ്ക്ക് ബന്ധം പലത് (നേരെ തിരിച്ചും); പ്രണയത്തിലുണ്ട് ‘ഗോസ്റ്റിങ്ങും ഫിസ്സിലിങ്ങും’; ഒന്നും മനസ്സിലാകാതെ 90's കിഡ്സും!
Mail This Article
‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ