പെൺകുട്ടികൾ നാടുവിടുന്നു, ആ പഞ്ചായത്തിൽ പൂട്ടിയിട്ട 400ലേറെ ‘ഗോസ്റ്റ് ഹൗസ്’; ‘ഇപ്പോൾ ആൺ തുറിച്ചുനോട്ടങ്ങളില്ല, ആർത്തവ ഭീതിയില്ല’
Mail This Article
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ