വയസ്സുകാലത്ത് കോടീശ്വരന്മാരുടെ പ്രണയം: കൊള്ളയടിച്ചു മുങ്ങുന്ന കാമുകിമാർ; ബിൽഗേറ്റ്സും വീണു; മരുമകൾ കാരണവരെ കൊന്ന ആ രാത്രിയും
Mail This Article
പാശ്ചാത്യ ലോകത്ത് ശതകോടീശ്വരൻമാർ അനേകം. മിക്കവർക്കും അവകാശികളില്ല, കുടുംബമില്ല. അവരുടെ കാലം കഴിയുമ്പോൾ സ്വത്ത് എങ്ങോട്ടു പോകുന്നു? മിക്കവരും വയസ്സുകാലത്ത് ചെറുപ്പക്കാരിയെ കല്യാണം കഴിക്കുകയോ പാർട്ണർ എന്ന പേരിൽ കൂടെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഈ പുത്തൻ പങ്കാളിയുടെ ലക്ഷ്യം ഗൂഢമായിരിക്കും. സ്വത്ത് കൈക്കലാക്കുക. ചിലപ്പോൾ വേഗം സ്വത്ത് കിട്ടാൻ അത്യാഗ്രഹം മൂത്തിട്ട് ഭർത്താവിനെ തട്ടുകയും ചെയ്യും. അങ്ങനെ എത്രയെത്ര കഥകൾ! ആ പരമ്പരയിലെ ലേറ്റസ്റ്റ് ആകുന്നു ഹെർമിസ് എന്ന ആഡംബര ബ്രാൻഡ് ഉടമ നിക്കൊളാസ് പ്യൂഷിന്റെ കഥ! 1300 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപയിലേറെ) മൂല്യമുള്ള ഓഹരികളുടെ ഉടമയ്ക്ക് ഇപ്പോഴുള്ളത് പൂജ്യം! അക്കൗണ്ടന്റും പങ്കാളിയും മറ്റും ചേർന്ന് ജീവിച്ചിരിക്കെത്തന്നെ കൈക്കലാക്കിയതാണത്രെ. മധ്യവയസ്സ് പിന്നിട്ടവർ മാത്രമല്ല ഏതു പ്രായക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ് വയസ്സുകാലത്തെ