പട്ടായയിലെ നൈറ്റ് ലൈഫ് ഷൂട്ടിൽപ്പെട്ട് മലയാളി; കേരളത്തിലെത്തിയപ്പോൾ കോൾ വന്നു; ഹിറ്റായത് ‘വഴിയരികിൽ കണ്ടകാര്യം’
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്‌ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്‌ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.

മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്‌ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്‌ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും.
യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
∙ വ്ലോഗറാക്കിയത് ഹണിമൂണ്‍ യാത്ര
വിവാഹത്തിന് മുൻപാണ് ചെറുപ്പക്കാർ മിക്കവരും നാടുകൾ ചുറ്റിക്കറങ്ങി സഞ്ചരിക്കുന്നത്. എന്നാൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ശന്തനു വിവാഹത്തിന് ശേഷമാണ് യാത്രകളെ കൂടുതലായി സ്നേഹിക്കാൻ ആരംഭിച്ചത്. വ്ലോഗർ ആകണമെന്ന് ആഗ്രഹിച്ചതുപോലും വിവാഹത്തിന് ശേഷം. ലക്ഷദ്വീപിലേക്ക് 2018ൽ നടത്തിയ ഹണിമൂൺ യാത്രയാണ് ജീവിതം മാറ്റിയത്. ഭാര്യ നീതുമോൾ തങ്കച്ചനുമൊപ്പമുള്ള ആ യാത്രയിൽ ശന്തനു ഒരു പുതിയ ക്യാമറ വാങ്ങിയിരുന്നു. കടലിനടിയിലും ഷൂട്ട് ചെയ്യാനാവുന്ന ക്യാമറ സ്വന്തമാക്കിയപ്പോഴാണ് ഇനി വ്ലോഗർ ആവുകയാണ് ലക്ഷ്യമെന്ന് കുടുംബത്തിനോട് ശന്തനു വെളിപ്പെടുത്തുന്നത്.
എന്നാൽ ലക്ഷദ്വീപ് യാത്ര കഴിഞ്ഞ് ഒരു വർഷമായിട്ടും ഷൂട്ട് ചെയ്ത വിഡിയോകളിൽ ഒരെണ്ണം പോലും പുറംലോകം കണ്ടില്ല. ഇതോടെ നീതു ഉൾപ്പെടെ കുടുംബത്തിലുള്ളവർ 'വ്ലോഗറെ' കളിയാക്കാനും തുടങ്ങി. ഇതേതുടർന്നാണ് എഡിറ്റ് ചെയ്ത് വിഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ശന്തനു ആരംഭിച്ചത്. ഇക്കാലയളവിൽ ഡൽഹി, മണാലി, ഋഷികേശ് എന്നിവിടങ്ങളിലേക്കും യാത്രകൾ നടത്തിയിരുന്നു. ഇതെല്ലാം ഒന്നിന് പുറകെ ഒന്നായി യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും നൽകി. ഒപ്പം മലയാളത്തിൽ സ്വന്തം സംസാര ശൈലിയിൽ വിവരണവും. അതോടെ ശന്തനുവിന്റെ യാത്രകൾ കാഴ്ചക്കാരിലേക്ക് എത്തിത്തുടങ്ങി.
പിന്നീടുള്ള യാത്രകളിൽ നീതുവും ഒപ്പം കൂടി. ശന്തനുവിന്റെ വിവരണത്തിലൂടെ നീതുവും താരമായി. കേരളത്തിലും, ഇന്ത്യയിലും ഒട്ടേറെ സ്ഥലങ്ങളിൽ കുടുംബത്തിനൊപ്പവും ഒറ്റയ്ക്കും മുടങ്ങാതെ ശന്തനു സഞ്ചരിച്ചു. കൂടുതലും ഉത്തരേന്ത്യയിലേക്കായിരുന്നു യാത്രകൾ. പിന്നീട് മലേഷ്യയിലേക്കും തായ്‌ലൻഡിലേക്കും യാത്രചെയ്തു. അതിനിടെ വിദേശയാത്രകൾക്കും തുടക്കമായി.
∙ ഹൃദയം നിറച്ച തമിഴകം
ശന്തനുവിന്റെ വിഡിയോകൾ കണ്ടാൽ തമിഴ്നാടിന് പ്രത്യേക പരിഗണന നൽകുന്നുണ്ടോ എന്ന് സംശയം തോന്നാം. എന്നാൽ തമിഴ്നാട് ഗ്രാമങ്ങളുടെ നന്മനിറഞ്ഞ ജീവതവും അവർക്ക് മലയാളികളോടുള്ള സ്നേഹവും എത്ര പറഞ്ഞാലും മതിയാവില്ലെന്നാണ് ശന്തനുവിന്റെ പക്ഷം. സ്വദേശമായ കോട്ടയത്തു നിന്ന് റോഡ് മാർഗമുള്ള യാത്രകളെല്ലാം തമിഴ്നാടുവഴിയാണ് ആരംഭിക്കുന്നത്. ഇതിനാൽ മിക്ക യാത്രകളുടെയും ആദ്യ ഭാഗം തമിഴ്നാടിനെ പരാമർശിച്ചുകൊണ്ടാവും തുടങ്ങുക. ഇതിനുപുറമേ തമിഴ്നാട് മൊത്തം ചുറ്റി ഒരു സീരീസും ശന്തനു ചെയ്തിരുന്നു. ഇതാവാം വ്ലോഗിങ്ങിൽ ‘തമിഴ് പാസം’ വരാനുള്ള കാരണമെന്നും ശന്തനു പറയുന്നു.
∙ ഫാമിലിയുണ്ടെങ്കിൽ മുഖ്യം സുരക്ഷ
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും സുരക്ഷയ്ക്ക് ഭീഷണിയായ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിൽ പ്രധാനം യാത്രയ്ക്ക് എടുക്കുന്ന മുൻകരുതലുകളാണ്. പ്രത്യേകിച്ച് കുടുംബം കൂടെയുള്ളപ്പോഴുള്ള യാത്രകൾ. പ്രധാനമായും പോകേണ്ട സ്ഥലങ്ങളിലേക്കുള്ള നല്ല റോഡുകൾ ഏതാണെന്ന് നോക്കിവയ്ക്കും. ഇതിനൊപ്പം യാത്രകളിൽ താമസിക്കേണ്ട ഹോട്ടലുകളും നേരത്തേ തിരഞ്ഞെടുക്കും. ഹോട്ടലുകൾക്ക് ലഭിച്ചിട്ടുള്ള ഓൺലൈൻ റിവ്യൂകൾ നോക്കിയാണ് ഇത് ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാൻ പറ്റിയ ഹോട്ടലാണ് തിരഞ്ഞെടുക്കുക. മറ്റൊരു പ്രധാന കാര്യം പട്ടണങ്ങളിലുള്ള ഹോട്ടലുകളിൽ മാത്രമേ താമസിക്കുകയുള്ളൂ. അതിനാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവുകയില്ല.
അതേസമയം ഒറ്റയ്ക്കാണെങ്കിൽ നിറയെ സസ്പെൻസ് നിറച്ചാവും യാത്ര. അപ്പോൾ തോന്നുന്ന വഴികളും പ്ലാനുമായിരിക്കും. ഒരിടത്ത് എത്തിയ ശേഷമാവും ഇനി എങ്ങോട്ട് പോകണം എന്നത് തീരുമാനിക്കുക. അവിടെ എത്താനുള്ള വഴികളും മുൻകൂട്ടി തീരുമാനിക്കുകയില്ല. അപ്പോൾ തോന്നുന്നപോലെ മുന്നോട്ടെന്ന രീതി. ബൈക്കിൽ യാത്ര തിരിക്കുമ്പോൾ ദിവസം കുറഞ്ഞത് 400 കിലോമീറ്ററെങ്കിലും യാത്ര ചെയ്യും. പിന്നീട് മുറിയെടുത്ത് തങ്ങും. സോളോ ട്രിപ്പിൽ ബൈക്കിൽ കശ്മീരിലേക്കുള്ള യാത്ര മറക്കാനാവാത്തതാണ്. ഇതിൽ കശ്മീരിൽ നിന്നും തിരികെ ന്യൂഡൽഹി വരെ എവിടെയും തങ്ങാതെ ഒറ്റ റൈഡിലാണ് എത്തിയത്.
∙ ഗ്രാമങ്ങളിൽ പോകണം ജീവിതം അറിയണം
‘‘വഴിയരികിൽ കണ്ടതാണ്...’’ ശന്തനുവിന്റെ വിഡിയോയിൽ ഈ വാചകം സാധാരണമാണ്. ഇതുകേട്ടുകഴിഞ്ഞാൽ ഉറപ്പിക്കാം രസകരമായ ഒരു പുതിയ അറിവ് നമുക്കായി ഒരുക്കിയിട്ടുണ്ടെന്ന്. യാത്ര ചെയ്ത് ഒരിടത്ത് എത്തിയാൽ അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോകുന്നതിനേക്കാളും ഉൾനാടുകളിലേക്ക് പോകാനാണ് ശന്തനുവിന് താൽപര്യം. ഗ്രാമീണരുമായും വഴിയിൽ കച്ചവടം നടത്തുന്നവരുമായൊക്കെ സംസാരിക്കും. പ്രധാനമായും അവരുടെ തൊഴിൽ, അതിൽനിന്നു ലഭിക്കുന്ന വരുമാനം ഇതെല്ലാം ചോദിച്ച് മനസ്സിലാക്കിയാവും മുന്നോട്ടുള്ള യാത്രകൾ.
∙ ഭാഷയൊരു പ്രശ്നമേയല്ല
ആൻഡമാനിലെ യാത്രയ്ക്കിടെ വിഡിയോയിൽ നീതു ഒരു സ്ത്രീയുമായി സംസാരിച്ചു നിൽക്കുന്നത് കാണാം. വിവരണത്തിൽ അപ്പോൾ ശന്തനു ചോദിക്കുന്നത്, എന്ത് ഭാഷയിലാണ് നീതു കാര്യങ്ങൾ ചോദിക്കുന്നതെന്നാണ്. ഈ ചോദ്യം നമ്മൾ ശന്തനുവിനോട് ചോദിച്ചാലോ? കേരളത്തിന് പുറത്തുള്ള യാത്രകളിൽ അവിടെയുള്ള ഭാഷകൾ വശമില്ലെങ്കിലും അതുകൊണ്ടൊരു ബുദ്ധിമുട്ട് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ശന്തനു പറയുന്നത്.
‘‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗ്രാമീണർക്ക് ഹിന്ദിമാത്രമേ അറിയുകയുള്ളൂ. ഞാനാണെങ്കിൽ എട്ടുവരെ മാത്രമേ സ്കൂളിൽ ഹിന്ദി പഠിച്ചിട്ടുള്ളൂ. പിന്നീട് ടെക്നിക്കൽ സ്കൂളിലായിരുന്നു പഠനം. പക്ഷേ എന്നിട്ടും ഗ്രാമീണരുമായും മറ്റും ആശയവിനിമയം നടത്തുമ്പോൾ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. യാത്രകൾ കൂടിയപ്പോൾ എന്റെ ഹിന്ദിയും നന്നായിത്തുടങ്ങിയിട്ടുണ്ട്. ഭാഷ അറിയില്ലെന്നുവച്ച് തട്ടിപ്പിനൊന്നും ഇരയായിട്ടില്ല. ഉത്തരേന്ത്യയിലേക്കു യാത്ര ചെയ്യുമ്പോൾ ഹിന്ദി അറിയാത്തവരെ അവിടെയുള്ളവർ പറ്റിക്കുമെന്ന് പറയുമെങ്കിലും അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല.’’
∙ മലയാളിയോടുള്ള സമീപനം
ശന്തനുവിന്റെ വിഡിയോകളിലെ പ്രധാന വിഭാഗമാണ് മലയാളിയോടുള്ള സമീപനം. മറുനാട്ടുകാരുടെ മനസ്സിൽ മലായാളിയെ കുറിച്ചുള്ള ധാരണ എന്താണ് എന്നറിയുകയാണ് ഉദ്ദേശം. സംസാരിച്ച് തുടങ്ങുന്നതിന് മുൻപേ, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടാണ് മിക്കവരും കേരളത്തിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളായ ആളുകളാണ് ഇത്തരത്തിൽ പ്രധാനമായും പരിചയപ്പെടാൻ വരുന്നത്. എന്നാൽ അവിടെയുള്ള നാട്ടുകാർ പ്രത്യേകിച്ച് ഗ്രാമവാസികൾ എന്നെ പലപ്പോഴും കണ്ടിട്ടുള്ളത് ഒരു അദ്ഭുത ജീവിയെ നോക്കുന്നതു പോലെയും. അന്യനാടുകൾ കാണുന്നതിനായി മാത്രം നാടുവിട്ട് ദീർഘയാത്ര ചെയ്യുന്നവർ അവർക്ക് ഇന്നും അദ്ഭുതമാണ്.
മലയാളി എന്നുപറയുമ്പോൾ അന്യനാട്ടുകാർക്ക് പ്രത്യേക സ്നേഹമാണ്. മലയാളി അല്ലെങ്കിൽ ദക്ഷിണേന്ത്യക്കാരൻ എന്ന നിലയിൽ മോശം അനുഭവം എനിക്ക് ഇന്ത്യയിൽ എവിടെ നിന്നും ഉണ്ടായിട്ടില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മലയാളി പഠിപ്പുള്ളവരാണ് എന്ന ചിന്ത അവിടെയുള്ളവരിൽ കൂടുതലായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. കേരളത്തിൽ സാക്ഷരത കൂടുതലാണെന്ന് അവർ ഓർത്തെടുത്ത് പറഞ്ഞ സംഭവവും എനിക്കുണ്ടായിട്ടുണ്ട്. സംസാരിക്കുമ്പോള്‍ ശരിക്കും ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കില്‍ കൂടി അവർ താൽപര്യത്തോടെ മറുപടി പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
പലപ്പോഴും മറുനാട്ടിലുള്ളവരുടെ കരുതലൊക്കെ അനുഭവിച്ചിട്ടുള്ള അവസരമുണ്ട്. ഒരിക്കൽ കർണാടകയിൽ ഹോട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പോയപ്പോൾ ഒരു അനുഭവമുണ്ടായി. അവിടെ ചെന്നതിനും അടുത്ത ദിവസമാണ് ശരിക്കും ഞാൻ ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇതറിയാതെ തലേന്നാൾ എത്തി. സാധാരണ ഓൺലൈൻ ബുക്ക് ചെയ്തു ചെല്ലുന്നവരെ ഹോട്ടലുകാർ പറ്റിക്കുമെന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും എനിക്കുണ്ടായത് മറ്റൊരു അനുഭവമാണ്. അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കിയ ഹോട്ടൽ ജീവനക്കാർ നല്ലരീതിയിൽ സഹായിച്ചു. പണം നഷ്ടമാവാതെ, അവിടെ എത്തിയ ദിവസം മുറി നല്‍കി സഹായിച്ചു. ഇതൊക്കെ നമ്മുടെ നാട്ടുകാരെ അറിയിക്കാൻ കൂടിയാണ് 'മലയാളികളോടുള്ള സമീപനം' എന്ന തലക്കെട്ടിൽ വിഡിയോ ചെയ്യുന്നത്.
ഒരിക്കൽ ഉത്തരേന്ത്യയിൽ യാത്ര നടത്തി ഒരു ഹോട്ടലിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരാളെത്തി ഇങ്ങോട്ടു പരിചയപ്പെട്ടു. കേരളത്തിലെ കൈതച്ചക്കയെ കുറിച്ചായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത് ഒപ്പം അതിന്റെ വ്യാപാര സാധ്യതകളും.
∙ തുടങ്ങി വിദേശ യാത്രയും, ഫാമിലിയായി പട്ടായയിൽ
ഇന്ത്യയിലെ യാത്രകൾക്ക് ശേഷമാണ് തായ്‌ലൻഡിലേക്കും മലേഷ്യയിലേക്കും യാത്രപോയത്. കൂടുതല്‍ യാത്രകൾക്കു വേണ്ടിയുള്ള പ്ലാനിങ്ങിലാണിപ്പോൾ. തായ്‌ലൻഡിലെ യാത്രകൾ ഏറെ രസകരമായിരുന്നു. എന്നാൽ പട്ടായയിൽ ചെന്നപ്പോഴാണ് ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടിയത്. അവിടെ ധാരാളം മലയാളികൾ സന്ദർശകരായി എത്തിയിരുന്നു. നൈറ്റ് ലൈഫ് ഉൾപ്പെടെ ഷൂട്ട് ചെയ്യുമ്പോൾ മലയാളികളെ ഒഴിവാക്കാനായിരുന്നു ശ്രദ്ധ. എന്നിട്ടും വിഡിയോ പുറത്തുവന്നപ്പോള്‍ ഒരു മലയാളി അതിൽപ്പെട്ടു. അദ്ദേഹം എന്നെ വിളിച്ചു. മുഖം വിഡിയോയിലുണ്ടെന്നും അത് ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് കാര്യം അറിയുന്നത്.
തായ്‌ലൻഡ് ഫാമിലിയായി പോകാൻ പറ്റിയ സ്ഥലമാണ്. ബാച്ചിലേഴ്സിനുള്ള സ്ഥലമാണ് ഇതെന്നത് തെറ്റിദ്ധാരണയാണ്. പട്ടായ മാത്രമല്ല അവിടെ കാണാനുള്ള പ്രധാന സ്ഥലം എന്നോർക്കുക. ക്രാബി എന്ന സ്ഥലം ഫാമിലിയായി സന്ദർശിക്കാൻ പറ്റിയ ഇടമാണ്. ഇന്ത്യയുടെ ഭാഗമായ ആൻഡമാനിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ശന്തനു തായ്‌ലൻഡിലേക്കു പോകുന്നത്. ഭൂമിശാസ്ത്രപരമായി ഈ രണ്ടു സ്ഥലങ്ങളും തമ്മിൽ വലിയ ദൂരമില്ല. എന്നാൽ കാഴ്ചയിലും ജീവിതത്തിലും രണ്ടും രണ്ടു ലോകമാണ്.
∙ ദിവസേന ബജറ്റവതരണം
യാത്രകളിൽ ഒരോ ദിവസവും തനിക്കുണ്ടായ ചെലവ് കൃത്യമായി എഴുതിക്കൂട്ടി വിഡിയോയിലൂടെ അറിയിക്കാറുണ്ട് ശന്തനു. പ്രധാനമായും സ്ഥലങ്ങൾ കാണാൻ ആഗ്രഹമുള്ള ആളുകൾക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നത്. ഒരു ദിവസം മുഴുവൻ യാത്ര ചെയ്തുള്ള കാഴ്ചകളാണ് പത്തോ ഇരുപതോ മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിലൂടെ കാണിക്കുന്നത്. ഇതിനാൽ ആ ദിവസത്തെ ചെലവ് എത്രയായി എന്ന് പ്രത്യേകം പറഞ്ഞാൽ മാത്രമേ കാഴ്ചക്കാർക്ക് മനസ്സിലാകുകയുള്ളൂ. യാത്രകളിൽ തോന്നിയിട്ടുള്ള പ്രധാനകാര്യം മിക്ക സംസ്ഥാനങ്ങളിലും യാത്രയ്ക്കുള്ള ചെലവ് ഏതാണ്ട് ഒരുപോലെയാണെന്നാണ്. നമ്മൾ താമസത്തിനും ഭക്ഷണത്തിനുമായി തിരഞ്ഞെടുക്കുന്ന ഹോട്ടലുകളുടെ നിലവാരം പോലിരിക്കും ചെലവുകളിലെ വ്യത്യാസമെന്നാണ് ശന്തനുവിന്റെ അഭിപ്രായം.