‘‘വഴിയരികിൽ കണ്ടതാണ്...’’ ശന്തനുവിന്റെ വിഡിയോയിൽ ഇതു കേട്ടുകഴിഞ്ഞാൽ ഉറപ്പിക്കാം രസകരമായ ഒരു പുതിയ അറിവ് നമുക്കായി ഒരുക്കിയിട്ടുണ്ടെന്ന്.
പതിവ് വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തമായി, ഉൾനാടുകളിലൂടെ സഞ്ചരിച്ച് അവിടുത്തെ നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ വിഡിയോകളാക്കുന്നതാണ് ശന്തനുവിന്റെ രീതി. പട്ടായയിലേക്കും ഫാമിലിയായി യാത്ര പോയിട്ടുണ്ട് ശന്തനു! കൗതുകങ്ങളേറെ നിറഞ്ഞ ആ യാത്രകളിലെല്ലാം കണ്ട കാഴ്ചകളും വിശേഷങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
Mail This Article
×
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്‌ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്‌ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും.
യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
English Summary:
Travel Vlogger Shantanu Suresh Share's Travel Tips, Why People Are Curious About Malayalis?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.