ഭർത്താവുള്ള യുവതിയെ മർദിച്ച് മരണത്തിലേക്ക് തള്ളിവിടാനോ ഈ സൗഹൃദം? ബെസ്റ്റിക്ക് ഏതറ്റം വരെ പോകാം? എല്ലാം തുറന്നുപറയാമോ!
Mail This Article
മൂന്നു സഹപാഠികൾ. അജാസ്, അഭിജിത്ത്, ഇന്ദുജ. പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കൾ. തിരുവനന്തപുരത്തെ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് അഭിജിത്തും ഇന്ദുജയും തമ്മിൽ കൂടുതൽ അടുത്തു. പിന്നീട് പ്രണയിതാക്കളായി. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്ദുജ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അഭിജിത്തിനെ വിവാഹം ചെയ്തതിനു ശേഷവും ഇന്ദുജയും അജാസുമായുള്ള സൗഹൃദത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം നാടിനെ നടുക്കി പുറത്തുവന്നത് ഇന്ദുജയുടെ ആത്മഹത്യ വാർത്ത. മരണത്തിൽ ഭര്‍തൃപീഡനം ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാർ നടത്തിയ പോരാട്ടത്തിൽ പിടിയിലായത് ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും. അത്രയേറെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കിടയിൽ എന്താണു സംഭവിച്ചത്? സംഭവം ഇങ്ങനെ: 2024 ഡിസംബർ നാലിന് അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. മറ്റൊരു യുവാവുമായിട്ടാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയം തോന്നിയ അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇന്ദുജയെ ശംഖുമുഖത്തെത്തിച്ച് ഫോൺവിളിയെച്ചൊല്ലി മർദിക്കുകയും െചയ്തു. അതേ വിവരം ഇന്ദുജയുടെ ഭര്‍ത്താവായ അഭിജിത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നാണ് ഡിസംബർ 6ന് രാവിലെ അജാസിന് ഇന്ദുജയുടെ ഫോണ്‍വിളിയെത്തുന്നത്.