ആശയങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അവ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള വഴികള് എന്തെന്നും ജയ് അൻമോൽ അംബാനിക്ക് നല്ല വശമുണ്ട്. ഇടക്കാലത്ത് ‘പാപ്പരായെന്ന്’ സ്വയം സമ്മതിക്കേണ്ടിവന്ന അനിൽ അംബാനി ഗ്രൂപ്പിന്റെ ഉയിർപ്പിന് പിന്നിലെ ശക്തിയും ഈ മുപ്പത്തിരണ്ടുകാരൻ തന്നെയാണ്
റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേണായി കരിയർ ആരംഭിച്ച അൻമോൽ ഇന്ന് അനിൽ അംബാനി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്ക് വരെ എത്തിനിൽക്കുന്നത് സ്വന്തം അധ്വാനം ഒന്നുകൊണ്ട് മാത്രമാണ്.
അച്ഛനെയും ബിസിനസ് സാമ്രാജ്യത്തേയും തകർച്ചയുടെ പടുകുഴിയിൽ നിന്ന് ഘട്ടംഘട്ടമായി ഉയർത്തിക്കൊണ്ടുവരുന്ന ‘അൻമോൽ ഇഫക്ട്’ എന്തെന്ന് വിശദമായി അറിയാം...
Mail This Article
×
പരാജയത്തിന്റെ കയ്പറിഞ്ഞിരിക്കെ വ്യവസായത്തെ വീണ്ടും കുതിപ്പിലേക്കു നയിച്ച മികവിനെ അനിൽ അംബാനി വിശേഷിപ്പിച്ചത് ‘അൻമോൽ ഇഫക്ട്’ എന്നാണ്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരുഭായ് അംബാനിയുടെ കൊച്ചുമകനും അനിൽ അംബാനിയുടെ മകനുമായ ജയ് അൻമോൽ അംബാനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ കരുത്തായി മാറിയ ആ ‘ഇഫക്ട്’. ധീരുഭായ് സ്വപ്രയത്നത്താൽ പടുത്തുയർത്തുകയും മക്കളായ മുകേഷിനും അനിലിനും കൈമാറുകയും ചെയ്ത ബിസിനസ് സാമ്രാജ്യത്തിലെ അച്ഛന്റെ പങ്ക് കൈവിട്ടുപോകുമെന്ന തരത്തിൽ കടക്കെണിയിലേക്കു കൂപ്പുകുത്തിയിരിക്കേയാണ് അൻമോൽ കമ്പനിയെ നയിക്കാനെത്തുന്നത്.
റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേൺഷിപ്പാണ് അൻമോലിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. 18-ാം വയസ്സിൽ തുടങ്ങിയ ആ യാത്ര അദ്ദേഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകി, ഒപ്പം സ്ഥാനമാനങ്ങളും. തുടർന്നുള്ള 5 വർഷത്തിനിടെ, കമ്പനിയുടെ പ്രവർത്തനരീതികൾ, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അൻമോൽ കൃത്യമായി മനസ്സിലാക്കി.
English Summary:
From Bankruptcy to Billions: How Anmol Ambani Revived His Father Anil Ambani's Empire. 'The Anmol Effect': Meet the 32-Year-Old Who Saved Reliance From Collapse
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.