തുടർച്ചയായി ഇരുന്നു ജോലിയാണോ? ഇക്കാര്യങ്ങൾ ചെയ്യൂ, ഹൃദയാഘാതത്തിൽനിന്നു രക്ഷപ്പെടാം
Mail This Article
കസേരയും ചാരുകസേരയും മിലേനിയൽസിന്റെ സന്തതസഹചാരികളാണ്. എന്നാൽ, ആ കസേര രോഗക്കസേരയാണെന്നു ഗവേഷകർ പറയുന്നു. 1981 മുതൽ 1996 വരെയുള്ള കാലയളവിൽ ജനിച്ചവരാണു മിലേനിയൽസ്. അതായത്, 28 മുതൽ 43 വരെ പ്രായമുള്ളവർ. അവരുടെ ഇരുത്തം ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നു. ജോലിസ്ഥലത്തിന്റെ പുത്തൻ രൂപഭാവങ്ങളും നിത്യജീവിതത്തിൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ഇരുത്തത്തിന്റെ സമയം കൂട്ടിയിരിക്കുന്നു. അമേരിക്കയിൽ എട്ടു മണിക്കൂറിലധികം ഒരേയിരിപ്പ് ഇരിക്കുന്നവർ ധാരാളമെന്നു കണക്ക്. മിലേനിയൽസ് ദിവസം ശരാശരി 9 മണിക്കൂർ ഇരിക്കുന്നത്രേ. അതിൽ വലിയഭാഗം ആളുകളുടെ ഇരുത്തം 16 മണിക്കൂർ വരെ നീളുന്നു. ഇങ്ങനെ ഇരിക്കുന്നവരിൽ, 20 മിനിറ്റ് മിതവ്യായാമം ചെയ്യുന്നവരിൽപോലും ഹൃദ്രോഗ സാധ്യതയും മെറ്റബോളിക് ക്രമക്കേടുകളും അകാലവാർധക്യവും കൂടുതലാണ്. ദിവസത്തിൽ പത്തര മണിക്കൂറിലധികം ഒരേയിരിപ്പ് ഇരുന്നാൽ ഹൃദയാരോഗ്യം അപകടത്തിലാകും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈയിടെ നടത്തിയ ശാസ്ത്ര സമ്മേളനത്തിലാണു ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നത്. വ്യായാമം ചെയ്യുന്നതിന്റെ ഗുണം