‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില്‍ അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.

loading
English Summary:

From Despair to Love: How Soldier Found Strength in a Wheelchair- Love Conquers All, An Inspiring Love Story of Akhil and Akhila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com