സൗന്ദര്യത്തിന്റെ 'രഹസ്യക്കൂട്ട്’; ഒറ്റവർഷം വിറ്റഴിച്ചത് 13.18 ലക്ഷം കിലോ; ആഘോഷിക്കാൻ ലക്ഷം സാംപിളുകൾ സൗജന്യം

Mail This Article
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.