‘നടവയൽ രാജ’ ചങ്ങനാശേരിയിലേക്കു യാത്ര തുടങ്ങുമ്പോൾ ‘നടവയൽ റാണി’ ചങ്ങനാശേരിയിൽനിന്നു തിരികെ നടവയലിലേക്ക് യാത്ര തിരിക്കും. ദിവസവും ഇരുവരും തമ്മിൽ കാണുന്നത് റോഡിൽ വച്ചാകും. ഒരു നിമിഷം അഭിവാദ്യം ചെയ്തു യാത്ര തുടരും. രാജാവും റാണിയും എതിർദിശയിലാണ് യാത്ര ചെയ്യുന്നതെങ്കിലും കുടുംബത്തിന് എന്നും ഒരു മനസ്സാണ്. അതിനു കാരണമുണ്ട്. ഡബിൾ ബെല്ലടിച്ച് ചങ്ങനാശേരി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ആ കെഎസ്ആർടിസി ബസിനൊപ്പം പുറപ്പെട്ടത് യാത്രക്കാർ‌ മാത്രമായിരുന്നില്ല. ഒരു നാട് കൂടിയായിരുന്നു. അവരുടെ വിശ്വാസമായിരുന്നു. അവരുടെ ജീവിതമായിരുന്നു. ചങ്ങനാശേരി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന നടവയൽ സർവീസിനെ കുറിച്ചാണ് പറയുന്നത്. ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കും പിന്നീട് ബ്ലോക്ക്ബസ്റ്ററിലേക്കും കുതിക്കുന്ന സൂപ്പർതാരത്തിന്റെ പടം പോലെ നീളുന്നതാണ് നടവയൽ സർ‌വീസ്. മധ്യതിരുവിതാംകൂറിന്റെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും നടവയൽ തീർഥാടനത്തിന്റെയും ചരിത്രം പേറുന്ന റൂട്ടുകളിലേക്ക് 41 വർഷമായി ഡബിൾ ബെല്ലടിച്ച് പാഞ്ഞ കഥയാണ് ഈ ആനവണ്ടിക്ക് പറയാനുള്ളത്. കൂടാതെ ഈ ആനവണ്ടിയെ നെഞ്ചോട് ചേർത്തു വച്ച ഒരുപിടി യാത്രക്കാരുമുണ്ട്.

loading
English Summary:

Travancore Immigration to Malabar: How the Nadavayal Raja and Rani KSRTC Buses Connected People for 41 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com