തടി കുറയും, മസിൽ ഉറയ്ക്കും; ‘വട്ടത്തിൽ ചവിട്ടി’ ഒറ്റയടിക്ക് കുറച്ചത് 10 കിലോ! അരമണിക്കൂറിൽ കത്തിയത് 600 കാലറി; ആരോഗ്യത്തിൽ ‘അമ്പട ഞാനേ...’
Mail This Article
ഒരു കടങ്കഥ ചോദിക്കാം. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ പായും? സൈക്കിൾ എന്ന ഉത്തരത്തിലേക്ക് കിണികിണി ബെല്ലിന്റെ പ്രസരിപ്പോടെ എത്തി അല്ലേ! എങ്ങനെ നീ മെലിയും എന്ന ചോദ്യം കുറേക്കാലം ഉള്ളിൽ തികട്ടിയപ്പോൾ പല രക്ഷാമാർഗങ്ങളും ആലോചിക്കുന്നുണ്ടായിരുന്നു. രാവിലെ ജിമ്മിൽ പോയി ഒരു മണിക്കൂർ, പിന്നീട് കൂട്ടുകാരുമൊത്തു ബാഡ്മിന്റനിൽ ഒരു മണിക്കൂർ; എന്നിട്ടും ‘ഡാ തടിയാ’– എന്നു സ്വയം വിളിക്കാൻ തോന്നി പലപ്പോഴും. അതിനിടെ അതു സംഭവിച്ചു. കോവിഡിന്റെ ഒന്നാം വരവിനു പിന്നാലെ സൈക്ലിങ് വിൽപനയിലെ കുതിച്ചോട്ടത്തെക്കുറിച്ചു പത്രത്തിൽ വാർത്ത! മുൻപു ചവിട്ടി, വിയർത്തൊട്ടി സ്കൂളിലെത്തിയിരുന്ന കാലത്തെ ബിഎസ്എ സൈക്കിളിനെ മനസ്സിൽ ധ്യാനിച്ച്, ആധുനിക സൈക്കിളിലേക്ക് ഒരു ഗിയർമാറ്റം ആകാമെന്നു തോന്നിത്തുടങ്ങിയ നാളുകൾ. സൈക്ലിങ് ഗുരുക്കന്മാരെയെല്ലാം അന്നേരം മനസ്സിൽ ഓർമ വന്നു. അംബാസഡറും ഫിയറ്റും മാത്രം നിരത്തിലുണ്ടായിരുന്ന കാലത്തു സാധാരണക്കാരുടെ ലംബോർഗിനിയും ഫാന്റവും എന്തിന്, മാരുതി 800 വരെ സൈക്കിളുകളായിരുന്നു. റാലിയും ബിഎസ്എയും പ്രധാന ബ്രാൻഡുകൾ. പുത്തൻ സൈക്കിളുകൾ അത്യപൂർവം. അങ്ങനെ ഒരെണ്ണം വന്നാൽ കുറേക്കാലത്തേക്ക് അതായിരുന്നു ഞങ്ങളുടെ നാട്ടിലെ ലംബോർഗിനി. കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി നിൽക്കും. അതിന്റെ കവറിട്ട സീറ്റിൽ സുഖമായിരുന്ന് ആഞ്ഞുചവിട്ടുന്ന ചേട്ടന്മാരെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. എവിടെയെങ്കിലും സ്റ്റാൻഡിൽ വച്ചാൽ ചുറ്റും നടക്കും; തൊടാൻ പോലും അനുവാദമില്ല. പുത്തൻ പെയിന്റിന്റെ തിളക്കവും ഹാൻഡിൽ കൈപ്പിടിയിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന തൊങ്ങലുകളും ചക്രത്തിന്റെ ഇഴചേർന്ന കമ്പികളിൽ ഘടിപ്പിച്ചിരിക്കുന്ന വർണാലങ്കാരങ്ങളുമെല്ലാമായി ഒരു സൈക്കിൾ എന്നാൽ അക്കാലത്ത് ഒന്നൊന്നര സൈക്കിളായിരുന്നു! ഓടി വശക്കേടു വന്ന പാവങ്ങളായിരുന്നു തുടക്കക്കാർക്കു കൂട്ട്. ഇടയ്ക്കിടെ ചെയിൻ തെന്നും, പഞ്ചറടിക്കും, ഹാൻഡിലിന് ഒരു വിറയുണ്ടാവും. പക്ഷേ, സൈക്കിളിൽ കയറിക്കഴിഞ്ഞാൽ അതൊന്നും ഒരു കുറവായി തോന്നുകയേയില്ല. സൈക്കിളോട്ടം പഠിക്കുന്നതിനുമുണ്ടു