‘ജനിതകമാറ്റം ഇതുവരെ സംഭവിച്ചിട്ടില്ല’; മരുന്ന് കഴിച്ചാൽ എച്ച്എംപിവി എത്ര ദിവസത്തിൽ മാറും? ഒറ്റപ്പെടൽ ആവശ്യമില്ല, ‘അടച്ചിടലും’
Mail This Article
കോവിഡ് മഹാമാരിയുടെ അഞ്ചാം വാർഷികത്തിൽ ചൈനയിൽ നിന്ന് മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിൽ വ്യാപിച്ച എച്ച്എംപിവി എന്ന ‘ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്’ രോഗബാധയെ കോവിഡുമായി താരതമ്യം ചെയ്തു തുടങ്ങിയത് ആശങ്ക വർധിപ്പിച്ചു. എല്ലാ ശൈത്യകാലത്തും പതിവായി കാണപ്പെടുന്നതാണ് വൈറസ് ബാധയെന്ന് ചൈന വിശദീകരിച്ചു. പിന്നാലെ ലോകാരോഗ്യ സംഘടനയും വിശദീകരണവുമായി വന്നു. പരിഭ്രാന്തി വേണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു. എന്നിട്ടും വിശ്വസിക്കാൻ ജനങ്ങൾക്കു മടിയും പേടിയും. അതിനു കാരണമുണ്ട്. ചൈനയിൽ നിന്നാണ് രോഗബാധ. കോവിഡ് വന്നപ്പോഴും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. അന്നും പ്രശ്നമില്ലെന്നു ചൈന പറഞ്ഞെങ്കിലും പിന്നീട് പകർച്ച വ്യാധിയായി മാറി. അതേ സമയം മാസ്ക് ഉപയോഗിക്കണം എന്നതു പോലുള്ള നിർദേശങ്ങൾ നിർബന്ധമല്ലെങ്കിലും ആരോഗ്യ വിദഗ്ധർ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിൽ എച്ച്എംപിവി വൈറസ് ബാധയെ കുറിച്ചുള്ള പൊതുവായ സംശയങ്ങൾക്ക് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ മറുപടി ഒരുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്ധ ഡോ. ടി.കെ. സുമ, സ്ഥിരമായി ഉയരുന്ന സംശയങ്ങൾക്കു മറുപടി നൽകുന്നു. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ) എമിററ്റസ് സയന്റിസ്റ്റായ ഡോ. സുമ ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ, മെഡിസിൻ വിഭാഗം മേധാവി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മന്തുരോഗ വിഭാഗം ഡയറക്ടറാണ്.