3 വമ്പൻ റിസോർട്ട്: എല്ലാ വർഷവും ടാറ്റയുടെ ഒരു കോടി കിട്ടുന്ന കാസർകോട്ടെ പഞ്ചായത്ത്; ആ മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പം പുതുവർഷം ആഘോഷിച്ചതും ഇവിടെ!
Mail This Article
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട്ടെ ഒരു കുഞ്ഞു പഞ്ചായത്തിൽ അടുത്തടുത്തായി മൂന്ന് റിസോർട്ടുകൾ, അതും ടാറ്റയുടേത്! രാജ്യാന്തരതലത്തിൽ ചിറക് വിടർത്തിയ ടാറ്റയ്ക്ക് എന്തിനാവും ഉദുമ എന്ന കൊച്ചു പഞ്ചായത്തിൽ കോടികൾ ചെലവാക്കിയുള്ള മൂന്ന് റിസോർട്ടുകൾ? ഈ ചോദ്യത്തിന് ഉത്തരം തേടി അധികമൊന്നും പോകേണ്ട. കാസർകോടിന്റെ കാര്യത്തിൽ ടാറ്റയ്ക്കുള്ള കരുതൽ നേരത്തേതന്നെ തുടങ്ങിയതാണ്; കോവിഡ് കാലത്താണ് കേരളം അത് ഏറ്റവും പ്രകടമായി കണ്ടതും. അന്ന് 60 കോടി മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് കോവിഡ് ബാധിതർക്കായി പ്രത്യേകം ചികിത്സാ– താമസകേന്ദ്രം പണിതു നൽകിയത്. അതും മിന്നൽ വേഗത്തിൽ. ടാറ്റയുടെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഈ ആശുപത്രി ചികിത്സാ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കോവിഡ് രോഗികൾക്ക് അന്ന് ഏറെ പ്രയോജനകരമായിരുന്നു. ഇപ്പോഴിതാ ഒന്നിനുപുറകെ മൂന്ന് റിസോർട്ട് പ്രവർത്തിപ്പിക്കാനുള്ള സ്ഥലമായും ടാറ്റ കാസർകോടിനെ തിരഞ്ഞെടുത്തിരിക്കുന്നു. എന്താകും ടാറ്റയുടെ ഈ കാസർകോട് സ്നേഹത്തിനു പിന്നിൽ? എങ്ങനെയാണ് ഒരു കുഞ്ഞു പഞ്ചായത്തിനെ ടാറ്റ ഒറ്റയടിക്ക് കോടീശ്വരനാക്കിയത്