മണ്ഡലകാലം കഴിഞ്ഞപ്പോള്‍ ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര്‍ കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില്‍ ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്‍രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം

loading
English Summary:

UP's Grand Preparations for Mahakumbh Mela 2025 in Prayagraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com