10,000 രൂപയുടെ ലാഭം കണ്ട് സോളറിന് ഇറങ്ങരുത്; 2 വർഷം കഴിഞ്ഞ് കുടുംബത്തിൽ വലിയ മാറ്റം, വൻ ലാഭം; ഈ അബദ്ധം പറ്റരുത്

Mail This Article
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്‍ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്‍, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.