ബഹിരാകാശ സാഹചര്യം ഭൂമിയിൽ കൃത്രിമമായി സൃഷ്ടിക്കുന്ന ലാബ് 4 വർഷം കൊണ്ട് തയാറാക്കി, പല വിപുലമായ പരിശോധനകൾ നടത്തിയ ശേഷം നടത്തിയ ‘വിജയ വിക്ഷേപണം’. ഇന്ത്യയുടെ തനത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്പേസ് ഡോക്കിങ്ങിനെ ചുരുക്കത്തിൽ ഇങ്ങനെ പറയാം. എന്നാൽ, അതിന് പിന്നിലെ അധ്വാനത്തെയും പരിശ്രമങ്ങളെയും ഒരിക്കലും ചുരുക്കിപ്പറയാനാകില്ല.
എങ്ങനെയായിരുന്നു ദൗത്യത്തിന്റെ തുടക്കം? എന്തുകൊണ്ടാണ് ഡോക്കിങ് മൂന്നുതവണ മാറ്റി വയ്ക്കേണ്ടി വന്നത്? ഉപഗ്രഹങ്ങളുടെ നിർമാണം സ്വകാര്യ മേഖലയ്ക്കു കൈമാറിയത് എന്തുകൊണ്ട് തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഡോ. എസ്.സോമനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ
ഡോ. എസ്.സോമനാഥ്. (Photo by Idrees MOHAMMED / AFP)
Mail This Article
×
1966ൽ യുഎസും 1967ൽ സോവിയറ്റ് യൂണിയനും 2011ൽ ചൈനയും കരുത്തു തെളിയിച്ച നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യയും. സ്പേഡെക്സ് ദൗത്യത്തിൽ ബഹിരാകാശത്തു വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ (ഡോക്കിങ്) ഇന്ത്യ വിജയിച്ചു. തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 125 കോടി രൂപ മാത്രം ചെലവിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ഡോക്കിങ് സിസ്റ്റം വിജയം കണ്ടപ്പോൾ അതിൽ ഏറ്റവുമധികം അഭിമാനിച്ചത് ഡോ. എസ്.സോമനാഥ് എന്ന അതുല്യപ്രതിഭ തന്നെയാണ്. അദ്ദേഹം ഐഎസ്ആർഒയുടെ അമരത്തുനിന്ന് പടിയിറങ്ങി 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഡോക്കിങ് പരീക്ഷണം വിജയിച്ചതെങ്കിലും ആ നേട്ടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ള അംഗീകാരമാണ്.
സ്പേഡെക്സ് ദൗത്യത്തിനു പിന്നിലെ പ്രയത്നങ്ങളെ കുറിച്ചും പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ.സോമനാഥ് ‘മനോരമ ഓൺലൈൻ പ്രീമിയവു’മായി സംസാരിക്കുന്നു
English Summary:
Spadex Space docking experiment- Exclusive Interview with Dr. S. Somanath, Former Chairman, ISRO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.