വെറും 4 നാൾ; ബഹിരാകാശത്ത് ‘അദ്ഭുത വിത്ത്’ മുളപ്പിച്ച് ഐഎസ്ആർഒ; ‘ആകാശമണ്ണിൽ’ ക്രോപ്സ്–1 പരീക്ഷണം; എങ്ങനെ സാധിച്ചു?

Mail This Article
2035ൽ ചൊവ്വയിൽ ഗവേഷണത്തിനെത്തിയ ബഹിരാകാശ യാത്രികരുടെ സംഘത്തിലുൾപ്പെട്ടയാളായിരുന്നു മാർക് വാട്നി. ചൊവ്വാപ്രതലത്തിൽ ഗവേഷണത്തിനിടെ പെട്ടെന്നാണ് അവർ നിന്നിരുന്ന ഭാഗത്ത് അസാധാരണമായ പൊടിക്കാറ്റുണ്ടായത്. എല്ലാവരും പേടകത്തിനു നേരെ ഓടി. മാർക് വാട്നിയെ മാത്രം കാണാനില്ല. പൊടിക്കാറ്റിൽ പെട്ട് മാർക് മരിച്ചുപോയിട്ടുണ്ടാകാമെന്നാണ് സംഘത്തിലെ മറ്റുള്ളവർ കരുതിയത്. അങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ച് അവർ തിരികെ ഭൂമിയിലേക്കു തിരിച്ചു. പക്ഷേ മാർക് മരിച്ചിരുന്നില്ല, ചൊവ്വയിലെ കണ്ണെത്താദൂരത്തോളം വരുന്ന പ്രദേശത്ത് എന്തുചെയ്യുമെന്നറിയാതെ അദ്ദേഹം നിന്നു. കയ്യിൽ ആകെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രമുണ്ട്! പക്ഷേ ചൊവ്വയിൽനിന്ന് രക്ഷപ്പെട്ട് മാർക് ഭൂമിയിൽ തിരികെയെത്തി. അസാധാരണമായ ആ കഥയാണ് 2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദ് മാർഷ്യൻ’ പറയുന്നത്. മാർക്കിനെ ചൊവ്വയിൽ അതിജീവിക്കാൻ സഹായിച്ചത് ഭക്ഷണക്കാൻ വേണ്ടി ഒപ്പം കരുതിയിരുന്ന ഉരുളക്കിഴങ്ങാണ്. ചൊവ്വയുടെ മണ്ണിൽ മാർക്ക് ഉരുളക്കിഴങ്ങ് വിളയിച്ചെടുക്കുന്നത് സിനിമയിൽ കാണാം. ചിത്രത്തിലെ ഏറെ കയ്യടികൾ കിട്ടിയ ഭാഗങ്ങൾ കൂടിയായിരുന്നു മാർക്കിന്റെ ഈ അതിജീവന കാഴ്ചകള്‍. ബഹിരാകാശത്ത് അങ്ങനെ ഉരുളക്കിഴങ്ങ് ചെടി മുളപ്പിച്ചെടുക്കാനാകുമോ? 2025ൽ അതിന്റെ ഉത്തരം ‘യേസ്’ എന്നാണ്. 2025 ജനുവരി ആറിനാണ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ബഹിരാകാശത്തു നിന്ന് ഏതാനും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്– ബഹിരാകാശത്ത് രണ്ട് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് (Space Docking Experiment) ദൗത്യത്തിനൊപ്പമുള്ള പോയം–4 പേടകത്തിൽ (PSLV Orbital Experiment Module-4) വിക്രം സാരാഭായ് സ്പേസ് സെന്റർ അയച്ച പഠനോപകരണത്തിനുള്ളിലെ പയർവിത്തുകൾ മുളപൊട്ടിയ കാഴ്ചയായിരുന്നു അത്. ബഹിരാകാശത്ത് എന്തിനു പയർ വിത്ത് അയച്ചു മുളപ്പിച്ചെടുക്കണം? എങ്ങനെയാണ് ഗവേഷകർ പയർ മുളപ്പിച്ചെടുത്തത്? എന്തെല്ലാമായിരുന്നു അതിന്റെ വിവിധ ഘട്ടങ്ങൾ? എന്താണ് ഈ പരീക്ഷണത്തിന്റെ പ്രാധാന്യം?