ബിവൈഡിയുടെ ‘കടൽസിംഹം’; സർവം ഇലക്ട്രിക് മയം; തൂത്തുക്കുടി ‘വീടാക്കി’ വിയറ്റ്നാം കരുത്തൻ; ഡൽഹി എക്സ്പോ വിശേഷങ്ങൾ

Mail This Article
വാഹനപ്രേമികളെ ആവേശത്തിന്റെ ‘ഷോക്കടിപ്പിച്ച്’ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയുടെ 17ാം പതിപ്പിനു തുടക്കമായി. എക്സ്പോയുടെ ആദ്യ രണ്ടു ദിനങ്ങളെ ശ്രദ്ധേയമാക്കിയത് ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ വാഹനങ്ങൾ, കൺസെപ്റ്റുകള്‍, സാങ്കേതികവിദ്യകൾ തുടങ്ങിയവയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ അപ്രമാദിത്വം കണ്ട ഇത്തവണത്തെ എക്സ്പോയിലെ പ്രധാന വിശേഷങ്ങളിലൊന്നായിരുന്നു വിയറ്റ്നാമിൽ നിന്നുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യൻ പ്രവേശനം. ഇരുചക്ര, നാലുചക്ര വിഭാഗങ്ങളിലെല്ലാം വൈദ്യുതി വാഹനങ്ങളാണ് ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത്. മൊബിലിറ്റിയുടെ ഭാവി ഇന്ത്യയുടേതാണെന്ന പ്രഖ്യാപനത്തോടെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അഞ്ച് ദിവസത്തെ എക്സ്പോയിലെ ഇലക്ട്രിക് വാഹന വിശേഷങ്ങളിലേക്ക്.