ഇനി വരും ഇലക്ട്രിക് കാർ വിപ്ലവം; ഹ്യൂണ്ടേയ് ക്രേറ്റയും ഇലക്ട്രിക്കായി; വാങ്ങണോ? വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

Mail This Article
ഹ്യുണ്ടേയ്‌യുടെ ‘ഇന്ത്യാചരിത്ര’ത്തിലെ അവിസ്മരണീയമായ രണ്ടു മുഹൂർത്തങ്ങളാണ് സാൻട്രോയും ക്രേറ്റയും. ആദ്യ കാറെന്ന നിലയിലല്ല, പുതുമുഖമായെത്തിയ കൊറിയൻ കമ്പനിക്ക് അടിസ്ഥാനവും ജനപ്രീതിയുമേറ്റിയ വാഹനമെന്ന സ്ഥാനത്താണ് സാൻട്രോയുടെ നില. ക്രേറ്റയാകട്ടെ ഇന്ത്യയെ സെഡാനുകളിൽനിന്ന് എസ്‌യുവികളിലേക്ക് പിടിച്ചുയർത്തിയ വാഹനമാണ്. ഇന്നു കാണുന്ന എസ്‌യുവി ബാഹുല്യത്തിനു ക്രേറ്റയിലാണ് തുടക്കം. ഈ മുഹൂർത്തങ്ങളിലൊന്ന് ഇപ്പോൾ പുനർജനിക്കുന്നു. ഇലക്ട്രിക് കരുത്തില്‍ ക്രേറ്റയുടെ രണ്ടാം വരവ്. വീണ്ടുമൊരു വിപ്ലവത്തിനു തുടക്കമായോ? വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങളിലൊന്നായ കോനയും അത്യാധുനികനായ അയോണിക് ഫൈവുമൊക്കെയായി പണ്ടേ ഹ്യുണ്ടേയ് ഇലക്ട്രിക് സാന്നിധ്യറിയിച്ചിട്ടുണ്ട്. ക്രേറ്റ ഇ വിയിലൂടെ ഈ വിപണിയുടെ ടോപ് ഗിയറിലെത്തുകയാണ് ഉന്നം. സാങ്കേതികതയുടെ പരിപൂർണതയിലെത്തി നിൽക്കുന്ന ബാറ്ററിയും മോട്ടറും സോഫ്റ്റ്‌വെയറുമൊക്കെയായി ഇന്ത്യയിൽ ഇന്നുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽനിന്നു വ്യത്യസ്തമാണ് ക്രേറ്റ.