വീട്ടുകാരെ പറ്റിക്കാൻ പഠിക്കാൻ പോയ ‘റഹ്മാൻ ഭ്രാന്തൻ’; തുടക്കം കടംവാങ്ങിയ കീബോര്‍ഡിൽ; ഭൂതവും വർത്തമാനവും കോർത്തിണക്കിയ മാന്ത്രികൻ!

Mail This Article
ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ കണ്ടു കഴിയുമ്പോൾ 40 വർഷം മുൻപിറങ്ങിയ ഭരതൻ ചിത്രം ‘കാതോടു കാതോരം’ ഒന്നൂടെ കാണാൻ തോന്നിയാൽ തികച്ചും സ്വാഭാവികം എന്നേ പറയാൻ കഴിയൂ. കാരണം, ഒരു ട്രഷർ ഹണ്ട് നടത്തുന്ന ആവേശത്തോടെ, കൺമുൻപിൽ കണ്ട കഥയുടെ പിന്നാമ്പുറങ്ങളിലേക്കു കടന്നു ചെല്ലാൻ ഏതു സിനിമാപ്രേമിക്കും തോന്നിപ്പോകും. ‘രേഖാചിത്രം’ തുന്നിയെടുത്ത പുതിയ കഥാമിനാരത്തിന്റെ ബ്രില്യൻസാണ് അതിനു കാരണം. ശക്തമായ തിരക്കഥയ്ക്കും അതിനെ മികവോടെ തിരശ്ശീലയിലെത്തിച്ച മേക്കിങ്ങിനും ഒപ്പം കയ്യടി നേടുന്നതാണ് രേഖാചിത്രത്തിന്റെ സംഗീതം. കാതോടു കാതോരം എന്ന സിനിമയെ പശ്ചാത്തലമാക്കുമ്പോൾ, അതിലെ പാട്ടുകൾ വീണ്ടും അവതരിപ്പിച്ചല്ല, ആ സിനിമയുടെ ചിത്രീകരണപരിസരങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയാണ് അതുമായുള്ള ആത്മബന്ധം രേഖാചിത്രം ഊട്ടിയുറപ്പിക്കുന്നത്. അലോഹിസ്റ്ററി എന്ന ഴോണറിൽ പുറത്തിറങ്ങിയ രേഖാചിത്രത്തിന്റെ സംഗീതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു സംഗീതസംവിധായകൻ മുജീബ് മജീദ്.