നിസ്സാനും ഹോണ്ടയും സംഗമിച്ചാൽ ടൊയോട്ടയ്ക്കും സുസുക്കിക്കും എന്തു പറ്റും?

Mail This Article
‘പിളരും തോറും വളരുകയും വളരും തോറും പിളരുകയും’ എന്ന വിശേഷണം രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഏറ്റവും യോജിക്കുന്നതു വാഹന വ്യവസായത്തിനാണ്. ഒന്നായിത്തുടങ്ങി പല കാലങ്ങളിൽ പലതായി പിളർന്ന്, പിന്നെ വളർന്നു വന്നതാണ് ലോകത്തിലുള്ള എതാണ്ടെല്ലാ വാഹന നിർമാതാക്കളും. ലയനങ്ങളും വിയോജനങ്ങളും ഇവിടെ പതിവാണ്. അങ്ങനെയുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നാണ് ഹോണ്ടയും നിസ്സാനുമായി സംഭവിക്കാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ 10 വാഹന നിർമാതാക്കൾ ആരൊക്കെയാണ്? 2023 ലെ വിൽപനക്കണക്കെടുത്താൽ പട്ടിക ഇങ്ങനെ പോകും: ടൊയോട്ട, ഫോക്സ് വാഗൻ, ഹ്യുണ്ടേയ്, സ്റ്റെല്ലാന്റീസ്, ജനറൽ മോട്ടോഴ്സ്, സായ്ക്, ഫോഡ്, ഹോണ്ട, നിസ്സാൻ, സുസുക്കി (95 ശതമാനവും വിൽപന ഇന്ത്യയിൽ), ബിവൈഡി, ബിഎംഡബ്ല്യു. ഹോണ്ടയും നിസ്സാനും ലയിക്കുന്നതോടെ ഹ്യുണ്ടേയ് മോട്ടോഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് ഈ സഖ്യമെത്തും. ലയനത്തിനൊപ്പം ഹോണ്ട, നിസ്സാൻ, മിത്‌സുബിഷി, റെനോ, ഡാസിയ, ഇൻഫിനിറ്റി, അക്യൂറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒരുമിക്കുകയാണ്.