ആ മരണം രാജ്യത്ത് ആദ്യമല്ല; ഗില്ലൻബാരി കേരളത്തിൽ 'അപൂർവമല്ലാത്ത' രോഗം; നേരിടാൻ എടുക്കണം ഈ കരുതലുകൾ

Mail This Article
ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? അപൂർവങ്ങളിൽ അപൂർവമെന്ന് ഗില്ലൻബാരിയെ പറയാനാവുമോ?